ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍:  ഐ.എം.എ പ്രതിഷേധ ധര്‍ണ്ണ നടത്തി

ചെറിയ ആശുപത്രികളെയം ക്ലിനിക്കുകളെയും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എയുടെ നേതൃത്വത്തില്‍ എറണാകുളം ഡി.എം.ഒ ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം. എന്‍ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. എ.വി ബാബു, ഡോ. മഞ്ജു രാജഗോപാല്‍, ഡോ. കെ.എ ശ്രിവിലാസന്‍, ഡോ. ലിസാ തോമസ്, ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഡോ. ജോര്‍ജ്ജ് തുകലന്‍ തുടങ്ങിയവര്‍ മുന്‍ നിരയില്‍
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ സമൂഹത്തെയും ഡോക്ടര്‍മാരെയും രോഗികളെയും ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ ഉണ്ട്.

കൊച്ചി:  15 കിടക്കകള്‍ വരെയുള്ള ആശുപത്രികളെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ നിന്നും ഒഴിവാക്കണമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം. എന്‍ മേനോന്‍ പറഞ്ഞു. കേരളത്തിലെ ചെറിയ ആശുപത്രികളെയും ക്ലിനിക്കുകളെയും സംരക്ഷിക്കുന്ന വിധത്തിലാകണം ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്  ആക്ട് നടപ്പിലാക്കേണ്ടതെന്നാവശ്യപ്പെട്ട് ഐ.എം.എയുടെ നേതൃത്വത്തില്‍  എറണാകുളം ഡി.എം.ഒ ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണയും പൊതുജനാരോഗ്യ സംരക്ഷണ ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ സമൂഹത്തെയും ഡോക്ടര്‍മാരെയും രോഗികളെയും ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ ഉണ്ട്. ഇതില്‍ ഐ.എം.എ ഇടപെട്ട് സര്‍ക്കാര്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെങ്കിലും രേഖാപരമായി വന്നിട്ടില്ല. കൂടാതെ ഏതാനും വിഷയങ്ങളില്‍ക്കൂടി ഇനിയും ഭേദഗതി ആവശ്യമുണ്ട്. ചെറിയ ആശുപത്രികളുടെ കാര്യത്തില്‍ കൃത്യമായ നിര്‍വ്വചനം ആവശ്യമാണ്

ചെറിയ ആശുപത്രികളെയം ക്ലിനിക്കുകളെയും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം. എന്‍ മേനോന്റെ നേതൃത്വത്തില്‍ നല്‍കിയ നിവേദനം എറണാകുളം ഡി.എം.ഒയ്ക്ക് വേണ്ടി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആരതി കൃഷ്ണന്‍ സ്വീകരിക്കുന്നു. ഡോ. പോള്‍ ആന്റണി, ഡോ. കെ.എ ശ്രിവിലാസന്‍, ഡോ. മഞ്ജു രാജഗോപാല്‍, ഡോ. എ. വി ബാബു എന്നിവര്‍ സമീപം
15 കിടക്കകളുള്ള ആശുപത്രികളെ ക്ലിനിക്കല്‍ എസ്റ്റാബിഷ്‌മെന്റ് ആക്ടില്‍ നിന്നും ഒഴിവാക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും നടപ്പാക്കപ്പെട്ടിട്ടില്ല. ഇക്കാര്യങ്ങളില്‍ അനുഭാവപൂര്‍വ്വമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അല്ലാത്ത പക്ഷം 20 ന് സെക്ട്രട്ടറിയേറ്റിനു മുന്നിലും ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും ഡോ. എം. എന്‍ മേനോന്‍ പറഞ്ഞു. ഐ.എം.എ ജില്ലാ ചെയര്‍പേഴ്‌സണ്‍ ഡോ. മഞ്ജു രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡന്റും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ. കെ. എ ശ്രീവിലാസന്‍, മുന്‍ പ്രസിഡന്റ് ഡോ. എ. വി ബാബു,  കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. സുധാകര റെഡ്ഡി, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.അതുല്‍ ജോസഫ് മാനുവല്‍, കെ.ജി.ഐ.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. ലീന, വുമണ്‍ഐ.എം.എ സംസ്ഥാന ട്രഷര്‍ ഡോ. ബിന്ദു സുരേഷ്, കെ.ജി.എം.സി.ടി.എ പ്രസിഡന്റ് ഡോ. മിനു, ജി.പി.എ കൊച്ചി പ്രസിഡന്റ് ഡോ. ഷീജാ ശ്രീനിവാസ്, ഐ.ഡി.എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സിജു പൗലോസ്, ക്യു.പി.എം.പി.എ മധ്യമേഖല  ജോയിന്റ് സെക്രട്ടറി ഡോ. എം. കെ മോഹന്‍ ദാസ്, ഐ.എ.പി മധ്യകേരള  പ്രസിഡന്റ് ഡോ. എം. എ സജിത്, ഐ.എം.എ ജില്ലാ കണ്‍വീനര്‍ ഡോ. ലിസാ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു