സമ്മാനം നേടിയ വിദ്യാര്‍ഥികളെ ആസാദി കോളജിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
കൊച്ചി: എത്തോസ് എംപറിന്റെയും സെയിന്റ് ഗോബൈയിന്റെയും നേതൃത്വത്തില്‍ ആര്‍ക്കിടെകറ്റ് വിദ്യാര്‍ഥികള്‍ക്കായി ചെന്നൈയില്‍ സംഘടിപ്പിച്ച ‘ ട്രാന്‍സ്‌പെരന്‍സ് 20.0-ഡിസൈന്‍ വൊക്കാബുലറി ഫോര്‍ ഇന്ത്യന്‍ അറ്റ് 2047 ‘ ദേശീയ ആര്‍ക്കിടെക്റ്റ് ഡിസൈന്‍ മല്‍സരത്തില്‍ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്റ്റര്‍ ആന്റ് ഡിസൈന്‍ ഇന്നൊവേഷന്‍ (ആസാദി) വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സ്ഥാനം. ആര്‍ക്കിടെക്റ്റ് 10 സെമസ്റ്റര്‍ വിദ്യാര്‍ഥികളായ ഗൗരി ബാബു, നിരഞ്ജന ഷാ, ഷെറിന്‍ രാജേഷ് എന്നിവരാണ് ട്രോഫിയും ഒരു ലക്ഷം രൂപയും അടങ്ങിയ പുരസ്‌ക്കാരം നേടിയത്. എറണാകുളം മറൈന്‍ഡ്രൈവ്, മംഗളവനം, മാര്‍ക്കറ്റ്, കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ എന്നിവയെല്ലാം സംയോജിപ്പിച്ചുകൊണ്ടുളള ഡിസൈന്‍ ആണ് ഇവര്‍ തയ്യാറാക്കിയത്. 650 വിദ്യാര്‍ഥികളാണ് ദേശീയ തലത്തില്‍ മല്‍സരത്തില്‍ പങ്കെടുത്തത്. സമ്മാനം നേടിയ വിദ്യാര്‍ഥികളെ ആസാദി കോളജിന്റെ നേതൃത്വത്തില്‍ ആദരിച്ചു. വൈറ്റില സില്‍വര്‍ സാന്റ് എലന്റിലെ കോളജ് ക്യാമ്പസില്‍ നടന്ന സമ്മേളനം ഉമാ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോളജിന്റെ ഉപഹാരവും ചടങ്ങില്‍ എം.എല്‍.എ വിദ്യാര്‍ഥികള്‍ക്ക് സമ്മാനിച്ചു. അധ്യാപകരമായ ആര്‍ക്കിടെക്റ്റ് ശോഭിത ജേക്കബ്, ആര്‍ക്കിടെക്റ്റ് എസ്. അതുല്‍ കൃഷ്ണന്‍ , ആര്‍ക്കിടെക്റ്റ് ആശിഷ് കണ്ണന്‍ ബാദുഷ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ആസാദി കോളജ് ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ. ബി. ആര്‍ അജിത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ബാല്‍ശങ്കര്‍ ഗര്‍ഗഡെ സംസാരിച്ചു. തുടര്‍ന്ന് സമ്മാന ജേതാക്കളായ വിദ്യാര്‍ഥികളുമായി സംവാദവും ഉണ്ടായിരുന്നു.

