കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പച്ചാളം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കൊച്ചി കോര്പ്പറേഷന് നികുതി അടയ്ക്കല്‍ ക്യാമ്പ് കൗണ്‍സിലര്‍ ഹെന്റി ഓസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ കെട്ടിട , തൊഴില്‍ നികുതികള്‍ ഓണ്‍ലൈനായി അടയ്ക്കുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പച്ചാളം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക റോഡ് ബില്‍ഡിംഗിലെ വ്യാപാര ഭവനില്‍ ക്യാമ്പ് സംഘടിപ്പിച്ചു. കൗണ്‍സിലര്‍ ഹെന്റി ഓസ്റ്റിന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സി.വി രാജു, വര്‍ക്കിംഗ് പ്രസിഡന്റ് സുരേഷ് ഗോപി, ട്രഷറര്‍ ടിജോ തോമസ്, യൂണിറ്റ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.സി ജേക്കബ്ബ്, ജില്ലാ വൈസ് പ്രസിഡന്റ് എം സി പോള്‍സണ്‍, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയാ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

