കൊച്ചി
കൊച്ചി ബിനാലെ
കൊച്ചി ബിനാലെ ഫോര്‍ട്ട് കൊച്ചി ബാസ്റ്റ്യന്‍ ബംഗ്ലാവ്: : (02.03.26) https://societytodaynews.com/ എബിസി ആര്‍ട്ട് റൂമില്‍ രാവിലെ 10:00 മുതല്‍ വൈകുന്നേരം 5:00 വരെ ശില്പശാല ഡിഗ്ഗിംഗ് ഇന്‍ടു ബേസിക്സ്: അപ്രിസിയേറ്റിംഗ് ആന്‍ഡ് എക്സ്പ്ലോറിംഗ് വിഷ്വല്‍ ആര്‍ട്ട് ത്രൂ ഇറ്റ്സ് ബേസിക് എലമെന്റ്സ്.നയിക്കുന്നത്: പ്രജക്ത പാലവ്
ഫോര്‍ട്ട് കൊച്ചി വാട്ടര്‍ മെട്രോ സ്റ്റേഷന്: (02.03.26) https://societytodaynews.com/ രാവിലെ 10:00 മുതല്‍ വൈകുന്നേരം 5:00 വരെ ശില്‍പ്പശാല-സ്റ്റിച്ചിംഗ് ദ ഹാപ്പിനസ് സിറ്റി: യൂസിംഗ് ദ മീഡിയം ഓഫ് എംബ്രോയ്ഡറി, ക്വില്‍റ്റിംഗ് ആന്‍ഡ് ഫാബ്രിക് കൊളാഷ്.നയിക്കുന്നത്: പൂജ ദാസ്, ഖുശ്ബു തേജവാനി (മക്കള ഹബ്ബ)
ഫോര്‍ട്ട് കൊച്ചി, ബാസ്റ്റ്യന്‍ ബംഗ്ലാവ് പവിലിയന്: (02.03.26) https://societytodaynews.com/ വൈകുന്നേരം 7:00 മുതല്‍ ഐ.എഫ്.എഫ്.കെ (IFFK) ക്യുറേഷന്‍ ഓഫ് ഫിലിംസ് ‘കാത്തിരിപ്പ്’ (മലയാളം 2025, 83 മിനിറ്റ്),
എറണാകുളം
പബ്ലിക്ക് റിലേഷന്‍സ് സെന്റര്‍ കൂദാശ
മാമംഗലം : (02.03.26) https://societytodaynews.com/ എറണാകുളം മാമംഗലത്ത് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ എറണാകുളം പബ്ലിക്ക് റിലേഷന്‍സ് സെന്ററിന്റെ കൂദാശ ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഡോ.യാക്കോബ് മാര്‍ ഐറേനിയസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് എന്നീ മെത്രാപ്പോലീത്താമാര്‍ സഹകാര്‍മ്മികരാകും. കൊച്ചി മേയര്‍ വി.കെ മിനിമോള്‍, ടി.ജെ വിനോദ് എംഎല്‍എ, കൗണ്‍സിലര്‍മാരായ സിനി ആനന്ദ്, വിജയകുമാര്‍, സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം , അസോസിയേഷന് സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിക്കും.
ചോറ്റാനിക്കര മകം തൊഴല്‍
ചോറ്റാനിക്കര (02.03.26) https://societytodaynews.com/ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴല്‍ മഹോല്‍സവം ഇന്ന് നടക്കും. പുലര്‍ച്ചെ 05.30 ന് ഓണക്കുറ്റിച്ചിറയില്‍ ആറാട്ട്, ഇറക്കിപ്പൂജ. ആറാട്ട് കടവില്‍ പറകള്‍ സ്വീകരിച്ച ശേഷം ദേവി ക്ഷേത്രത്തിലേക്ക് എഴുന്നുള്ളും, തുടര്‍ന്ന് പാണ്ടി മേളത്തോടെ മകം എഴുന്നള്ളിപ്പ്.ഉച്ചകഴിഞ്ഞ് രണ്ടിനാണ് മകം തൊഴല്‍ ആരംഭിക്കുന്നത്.രാത്രി 09.30 വരെ ഭക്തര്‍ക്ക് മകം തൊഴാന്‍ അവസരം ഉണ്ടായിരിക്കും

