കൊച്ചി
കൊച്ചി ബിനാലെ
ഫോര്‍ട്ട് കൊച്ചി ബാസ്റ്റ്യന്‍ ബംഗ്ലാവ് :(03.03.26) https://societytodaynews.com/ കൊച്ചി ബിനാലെയുടെ ഭാഗമായി സെബാസ്റ്റ്യന്‍, ഹാര്‍ട്ട്മുട്ട് എന്നിവര്‍ നയിക്കുന്ന
ശില്‍പ്പശാല – ഇലക്ട്രോണിക് മ്യൂസിക് ട്രാക്ക് എങ്ങനെ നിര്‍മ്മിക്കാം-രാവിലെ 10.30 മുതല്‍
ഫോര്‍ട്ട് കൊച്ചി വാട്ടര്‍ മെട്രോ സ്‌റ്റേഷന്‍: (03.03.26) https://societytodaynews.com/ കൊച്ചി ബിനാലെയുടെ ഭാഗമായി പൂജ ദാസ്, ഖുശ്ബു തേജവാനി എന്നിവര്‍ നയിക്കുന്ന ശില്‍പ്പശാല സ്റ്റിച്ചിംഗ് ദ ഹാപ്പിനസ് സിറ്റി: എംബ്രോയ്ഡറി, ക്വില്‍റ്റിംഗ്, ഫാബ്രിക് കൊളാഷ് രാവിലെ 10.30 മുതല്‍
ഫോര്‍ട്ട് കൊച്ചി ബാസ്റ്റ്യന്‍ ബംഗ്ലാവ്, ബിനാലെ പവലിയന്‍: (03.03.26) https://societytodaynews.com/ ചലച്ചിത്ര പ്രദര്‍ശനം – ശേഷിപ്പ് വൈകിട്ട് 07 മുതല്‍.
എറണാകുളം
മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ്
പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ് ഹൗസ്: (03.03.26) https://societytodaynews.com/ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് രാവിലെ 10.30 ന് പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു.
മാതൃശിശു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്: (03.03.26) https://societytodaynews.com/ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാതൃശിശു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിട്ട് 05 ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഹൈബി ഈടന്‍ എം.പി, എം. എല്‍.എ മാരായ അനൂപ് ജേക്കബ്, ആന്റണി ജോണ്‍, അന്‍വര്‍ സാദത്ത്, കെ ബാബു, എല്‍ദോസ് കുന്നപ്പള്ളി, മാത്യു കുഴല്‍നാടന്‍, കെ.ജെ മാക്‌സി, റോജി എം ജോണ്‍, പി.വി ശ്രീനിജിന്‍, ഉമ തോമസ്, കെ.എന്‍ ഉണ്ണികൃഷ്ണന്‍, ടി.ജെ വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍, കളമശ്ശേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ. ബി. ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.

