04 MARCH 2026 WEDNESDAY

കൊച്ചി ബിനാലെ  

 

ശില്‍പ്പശാല

കൊച്ചി ബിനാലെ : (04.03.2026) https://societytodaynews.com/  ബിനാലെ  ഫോര്‍ട്ട് കൊച്ചി ബാസ്റ്റ്യന്‍ ബംഗ്ലാവ് :  കൊച്ചി ബിനാലെയുടെ ഭാഗമായി ഒരു ഇലക്ട്രോണിക് മ്യൂസിക് ട്രാക്ക് എങ്ങനെ നിര്‍മ്മിക്കാം  എന്ന വിഷയത്തില്‍ സെബാസ്റ്റ്യന്‍, ഹാര്‍ട്ട്മുട്ട് എന്നിവര്‍ നയിക്കുന്ന ശില്‍പ്പശാല രാവിലെ 10.30 മുതല്‍

ശില്‍പ്പശാല

കൊച്ചി ബിനാലെ  : (04.03.2026) https://societytodaynews.com/  ഫോര്‍ട്ട് കൊച്ചി വാട്ടര്‍ മെട്രോ സ്‌റ്റേഷന്‍:  ഇമാജിനിങ് ബീഗംപുര: എ സിറ്റി വിത്ത് നോ റൂള്‍സ് എന്ന വിഷയത്തില്‍ പേഴ്‌സി കാക്കി നയിക്കുന്ന ശില്‍പ്പശാല രാവിലെ 11 മുതല്‍

ചലച്ചിത്ര പ്രദര്‍ശനം

കൊച്ചി ബിനാലെ : (04.03.2026) https://societytodaynews.com/  ഫോര്‍ട്ട് കൊച്ചി  ബാസ്റ്റ്യന്‍ ബംഗ്ലാവ് ബിനാലെ പവലിയന്‍: ഒരു അപസര്‍പ്പക കഥ ചലച്ചിത്ര പ്രദര്‍ശനം വൈകിട്ട് 7 മുതല്‍

 

 

കൊച്ചി

 

സൗജന്യ കേള്‍വി പരിശോധന ക്യാംപ്

 

കൊച്ചി : (04.03.2026) https://societytodaynews.com/ എറണാകളം പനമ്പിള്ളി നഗര്‍ റോട്ടറി ബാലഭവന്‍ ചൈല്‍ഡ് കെയര്‍ സെന്റര്‍ : ലോക കേള്‍വി ദിനാചരണത്തിന്റെ ഭാഗമായി ഐഎപി കൊച്ചിന്‍ ചൈല്‍ഡ് കെയര്‍ സെന്ററുമായി സഹകരിച്ച് നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കുമായി സൗജന്യ കേള്‍വി പരിശോധന ക്യാംപ് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കും.

 

 

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് വിതരണം

 

കൊച്ചി : (04.03.2026) https://societytodaynews.com/   ജെ കെ രാമകൃഷണന്‍ സ്മാരക സാംസ്‌കാരിക കേന്ദ്രം : സംസ്ഥാന ഭാഗ്യക്കുറി ക്ഷേമ നിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 3ന് മന്ത്രി പി രാജീവ് നിര്‍വ്വഹിക്കും. ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. കൊച്ചി മേയര്‍ അഡ്വ. വി.കെ മിനിമോള്‍ അധ്യക്ഷത വഹിക്കും. കൗണ്‍സിലര്‍ കെ.വി.പി കൃഷ്ണകുമാര്‍ സംസാരിക്കും.

 

ഉദ്ഘാടനം

 

കൊച്ചി : (04.03.2026) https://societytodaynews.com/  കല്ലൂര്‍ക്കാട് കാസ് ഓഡിറ്റോറിയം : കല്ലൂര്‍ക്കാട് സബ് ട്രഷറി കെട്ടിടം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വൈകുന്നേരം 3.30ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

 

 

തൃപ്പൂണിത്തുറ

 

ഉത്രം തിരുനാള്‍ സദ്യ

 

തൃപ്പൂണിത്തുറ : (04.03.2026) https://societytodaynews.com/  ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രം : ശ്രീപൂര്‍ണ്ണത്രയീശന്റെ പിറന്നാള്‍ ദിനത്തിന്റെ ഭാഗമായി ഉത്രം തിരുനാള്‍ സദ്യ. രാവിലെ 8 മുതല്‍ ശീവേലി, പഞ്ചരത്‌ന കീര്‍ത്തനാലാപനം, തായമ്പക, സംഗീതക്കച്ചേരി.

 

 

അങ്കമാലി

 

ബജറ്റ് പ്രഭാഷണം

അങ്കമാലി : (04.03.2026)https://societytodaynews.com/   ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ : ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബജറ്റ് പ്രഭാഷണം രാവിലെ 10.30ന്. ധനകാര്യ വിദഗ്ധനും സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എക്‌സിക്യൂട്ടീവ് ഡയക്ടറുമായ എബ്രഹാം തരിയന്‍ പ്രസംഗിക്കും. നഗരസഭാ അദ്ധ്യക്ഷ റീത്താപോള്‍, കാലടി ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് കെ.എ ചാക്കോച്ചന്‍, വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എന്‍. വി. പോളച്ചന്‍, ഫെഡറല്‍ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ ടി. പി. മത്തായി എന്നിവര്‍ നേതൃത്വം നല്‍കും.

 

 

കാലടി 

ദളിത് ബന്ധു സ്മാരക പ്രഭാഷണം

കാലടി : (04.03.2026)https://societytodaynews.com/   ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല സെമിനാര്‍ ഹാള്‍ : ദളിത് ബന്ധു ആര്‍ക്കൈവിന്റെ ആഭിമുഖ്യത്തില്‍  ദളിത് ബന്ധു സ്മാരക പ്രഭാഷണം രാവിലെ 10ന് സംഘടിപ്പിക്കും. ഹൈദ്രാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റി കള്‍ച്ചറല്‍ സ്റ്റഡീസ് വിഭാഗം പ്രൊഫസര്‍ ഡോ. കെ. സത്യനാരായണ പ്രഭാഷണം നിര്‍വ്വഹിക്കും.

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു