ലതാമങ്കേഷ്‌ക്കര്‍ ഗാനാലാപന മല്‍സരം:  പുരസ്‌ക്കാരം നേടി കാര്‍ത്തിക് കൃഷ്ണാ ജയറാം

റായ്പൂരില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് സംഗീത സംവിധായകന്‍  ഉത്തംസിങില്‍ നിന്നും കാര്‍ത്തിക് പുരസ്‌കാരം ഏറ്റുവാങ്ങി.
കൊച്ചി:   ഛത്തീസ്ഗഡിലെ റായ്പൂര്‍ സ്വര്‍ണിം  ധരോഹര്‍ ലതാ മങ്കേഷ്‌ക്കര്‍ ഫൗണ്ടേഷന്‍ ദേശീയ തലത്തില്‍ സംഘടിപ്പിച്ച  ഗാനാലാപന മല്‍സരത്തില്‍ തിരുവനന്തപുരം സ്വദേശി കാര്‍ത്തിക് കൃഷ്ണാ ജയറാം പുരസ്‌ക്കാരത്തിന് അര്‍ഹനായി.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പങ്കെടുത്ത 457 പേര്‍ മാറ്റുരച്ച മല്‍സരത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 പേരാണ് സെമിഫൈനല്‍, ഫൈനല്‍ മല്‍സരത്തിനായി യോഗ്യത നേടിയത്. ഇതില്‍ ദക്ഷിണേന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക മല്‍സരാര്‍ഥിയും കാര്‍ത്തിക് കൃഷ്ണാ ജയറാം ആയിരുന്നു. റായ്പൂരില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് സംഗീത സംവിധായകന്‍  ഉത്തംസിങില്‍ നിന്നും കാര്‍ത്തിക് പുരസ്‌കാരം ഏറ്റുവാങ്ങി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു