11 MARCH 2026 WEDNESDAY

കൊച്ചി

അഭിമുഖം

കൊച്ചി : (11.03.2026) https://societytodaynews.com/ കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്കാശുപത്രി : കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്കാശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനായി രാവിലെ 10ന് അഭിമുഖം നടക്കും.

‘ഹായ് ലൈഫ്’ പ്രദര്‍ശനം

കൊച്ചി : (11.03.2026) https://societytodaynews.com/ കൊച്ചി പനമ്പിള്ളിനഗര്‍ അവന്യു സെന്റര്‍ : വസ്ത്രങ്ങള്‍, ജ്വല്ലറി, ലൈഫ്‌സൈല്‍ വസ്തുക്കള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം ‘ഹായ് ലൈഫ്’ രാവിലെ 10 മുതല്‍.

കലാഭവന്‍ മണി അനുസ്മരണ ചടങ്ങ്

കൊച്ചി : (11.03.2026) https://societytodaynews.com/ഇടപ്പിള്ളി ചങ്ങമ്പുഴ പാര്‍ക്ക് : കലാഭവന്‍ മണി അനുസ്മരണ ചടങ്ങ്. ദേശിയ കലാസംസ്‌കൃതി ദ്രോണാഫിലിം അവാര്‍ഡ് 2026 വൈകിട്ട് 6 ന്.

ബിരുദദാന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും

കൊച്ചി : (11.03.2026) https://societytodaynews.com/ കാക്കനാട് കേരള മീഡിയ അക്കാദമി : കാക്കനാട് കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ 2024-25 ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഇന്ന്  രാവിലെ 11 ന് നടക്കും. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ്. ബാബു അധ്യക്ഷത വഹിക്കും. സെക്രട്ടറി അരുണ്‍ എസ്. എസ്, ഡയറക്ടര്‍ സി.എല്‍ തോമസ്, സുനില്‍ പി. ഇളയിടം, സ്മിത ഹരിദാസ്, വിനിതാ വി.ജെ എന്നിവര്‍ പങ്കെടുക്കും.

ആലുവ

ഉദ്ഘാടനം

ആലുവ: (11.03.2026) https://societytodaynews.com/എന്‍ഡിആര്‍ സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് : എന്‍ ഡി ആര്‍ വേര്‍ഹൗസിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മന്ത്രി  പി. രാജീവ് രാവിലെ 11:00 നിര്‍വഹിക്കും. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും.

പറവൂര്‍

കേസരി ഗവ. കോളേജ ഉദ്ഘാടനം

പറവൂര്‍: (11.03.2026) https://societytodaynews.com/ കേസരി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് : കേസരി ഗവ. കോളേജ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷയാകും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എംപി, എസ് ശര്‍മ, കെ പി ധനപാലന്‍, പറവൂര്‍ നഗരസഭ അധ്യക്ഷന്‍ രമേഷ് ഡി കുറുപ്പ് എന്നിവര്‍ മുഖ്യാതിഥികളാകും.

കോതമംഗലം

ഉദ്ഘാടനം

കോതമംഗലം: (11.03.2026) https://societytodaynews.com/മാര്‍ത്തോമ ചെറിയപ്പള്ളി : കോതമംഗലം കണ്‍വന്‍ഷന്‍ രാവിലെ 9 മുതല്‍. വലിയ മെത്രാ പോലീത്ത ഡോ. എബ്രഹാം മോര്‍ സേവേറിയോസ് ഉദ്ഘാടനം ചെയ്യും. കോതമംഗലം മേഖലാ മെത്രാപോലീത്ത ഏലിയാസ് മോര്‍ യൂലിയോസ്, ഡീന്‍ കുര്യാക്കോസ് എംപി, ആന്റണി ജോണ്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.

ഒപി ബ്ലോക്ക് നിര്‍മാണോദ്ഘാടനം

കോതമംഗലം: (11.03.2026) https://societytodaynews.com/ചെറുവട്ടൂര്‍ ആയുര്‍വേദ ആശുപത്രി :  ചെറുവട്ടൂര്‍ ആയുര്‍വേദ ആശുപത്രി ഒപി ബ്ലോക്ക് നിര്‍മാണോദ്ഘാടനം ഉച്ചകഴിഞ്ഞ് 3ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

ഭാഗവത സപ്താഹ യജ്ഞം

കോതമംഗലം: (11.03.2026) https://societytodaynews.com/തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രം : ഭാഗവത സപ്താഹ യജ്ഞം രാവിലെ 6.15 മുതല്‍.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു