14 MARCH 2026 SATURDAY

കൊച്ചി

 

സമ്മേളനം

കൊച്ചി :(14.03.2026)https://societytodaynews.com/  എറണാകുളം ബോട്ടുജെട്ടി ടി കെ രാമകൃഷ്ണന്‍ കള്‍ച്ചറല്‍ സെന്റര്‍ : കേരള സംഗീതനാടക അക്കാദമിയും പി ജെ ആന്റണി ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന പി ജെ ആന്റണി ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം വൈകിട്ട് 5ന് കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും. പി ജെ ആന്റണി ഫൗണ്ടേഷന്‍ പ്രസിഡന്റ് ജോണ്‍ ഫെര്‍ണാണ്ടസ് അധ്യക്ഷനാകും.

പെരുമ്പാവൂര്‍

ആത്മഭിഷേക കണ്‍വെന്‍ഷന്‍

പെരുമ്പാവൂര്‍ :(14.03.2026)https://societytodaynews.com/ സെന്റ് ജോര്‍ജ് റോമന്‍ കത്തോലിക്കാ പള്ളി : ആത്മഭിഷേക കണ്‍വെന്‍ഷന്‍ വൈകിട്ട് 5ന്.

തിരുനാള്‍

പെരുമ്പാവൂര്‍ :(14.03.2026)https://societytodaynews.com/  ചേരാനല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളി : ഔസേപ്പ് പിതാവിന്റെ കപ്പേളയില്‍ ഊട്ടുനേര്‍ച്ച തിരുനാള്‍ വൈകിട്ട് 5.45ന്.

അങ്കമാലി

തൊഴില്‍ മേള

അങ്കമാലി :(14.03.2026)https://societytodaynews.com/  അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് : തൊഴില്‍ മേള രാവിലെ 9ന്.

കാലടി

നവതിയാഘോഷവും പുസ്തകം പ്രകാശിപ്പിക്കലും

കാലടി :(14.03.2026)https://societytodaynews.com/  കാലടി ഡോ പി കെ ബാലകൃഷ്ണന്‍ വസതി : ഡോ പി കെ ബാലകൃഷ്ണന്റെ നവതിയാഘോഷവും പുസ്തകം പ്രകാശിപ്പിക്കലും ഉച്ചകഴിഞ്ഞ് 3ന് ബെന്നി ബെഹനാന്‍ എംപി ഉദ്ഘാടനം ചെയ്യും.

നാല്‍പത് മണി ആരാധന

കാലടി :(14.03.2026)https://societytodaynews.com/  കൊറ്റമം സെന്റ് ജോസഫ് ദേവാലയം : നാല്‍പത് മണി ആരാധന 6.30ന് കുര്‍ബാന, ദൈവ വചന ശുശ്രൂഷ, തിരുമണിക്കൂര്‍ ആരാധന ഫാ. ജിജോ ആര്യ മണ്ണില്‍ കാര്‍മ്മികനാകും.

തിരുനാള്‍

കാലടി :(14.03.2026)https://societytodaynews.com/  തവളപ്പാറ സെന്റ് ജോസഫ് പള്ളി : വി. യൗസേപ്പിതാവിന്റെ തിരുനാള്‍. വൈകിട്ട് 5ന് നേര്‍ച്ച പായസം വെച്ചിരിപ്പ്, പ്രസംഗം, കാഴ്ച സമര്‍പ്പണം, തുടര്‍ന്ന് പ്രദിക്ഷണം.

മൂവാറ്റുപുഴ 

ഹിന്ദു ഏകതാ സമ്മേളനം

മൂവാറ്റുപുഴ :(14.03.2026)https://societytodaynews.com/ വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്ര മൈതാനം : ഹിന്ദു ഏകതാ സമ്മേളനം വൈകിട്ട് 4.30 ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും.

മഹോത്സവം

മൂവാറ്റുപുഴ :(14.03.2026)https://societytodaynews.com/ ആവോലി വള്ളിക്കട കളരി പരദേവതാ ക്ഷേത്രം : പൊങ്കാല, താലപ്പൊലി, പുന: പ്രതിഷ്ഠാദിന മഹോത്സവം രാവിലെ 9 മുതല്‍.

ക്യാമ്പ്

മൂവാറ്റുപുഴ :(14.03.2026)https://societytodaynews.com/ കരവട്ടെ ലയണ്‍സ് ക്ലബ് ഹാള്‍ : വാളകം ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശ്രീഭവാനി ഫൗണ്ടേഷന്‍ കാലടി, അമൃത ഹോസ്പിറ്റലുമായി ചേര്‍ന്ന് സൗജന്യ നേതൃ, ദന്ത പരിശോധനാ ക്യാമ്പ് രാവിലെ 9 മുതല്‍ നടത്തും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു