എ.ഐ സാങ്കേതികവിദ്യയുമായി ഗോ കാമ്പസ്

വിദ്യാര്‍ത്ഥികള്‍ക്കായി രാജ്യത്തെ ആദ്യ  ‘ട്വല്‍ത്ത് പ്ലസ് ഡോട്ട്‌കോം’ കരിയര്‍ ഫൈന്‍ഡര്‍ കിയോസ്‌ക് കളമശ്ശേരി രാജഗിരി സ്‌കൂളില്‍ നാളെ ഉദ്ഘാടനം ചെയ്യും

കൊച്ചി: അഞ്ചാം ക്ലാസ് മുതല്‍  പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളുടെ കരിയര്‍ സ്വപ്നങ്ങള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) കരുത്തുമായി ബംഗളുരു ആസ്ഥാനമായുള്ള പ്രമുഖ സ്റ്റാര്‍ട്ടപ്പ് കമ്പനി ‘ഗോ കാമ്പസ്. കുട്ടികളുടെ യഥാര്‍ത്ഥ അഭിരുചികള്‍ തിരിച്ചറിഞ്ഞ് അനുയോജ്യമായ ഉപരിപഠന മേഖല കണ്ടെത്താന്‍ സഹായിക്കുന്ന ‘ട്വല്‍ത്ത് പ്ലസ് ഡോട്ട്‌കോം’ (12thplus.com) എ.ഐ അധിഷ്ഠിത കരിയര്‍ ഫൈന്‍ഡര്‍ കിയോസ്‌ക് നാളെ (12.06.2026, വെള്ളി) കളമശ്ശേരി രാജഗിരി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യും. പ്ലസ്ടുവിന് ശേഷം എന്ത് പഠിക്കണം എന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടാകുന്ന ആശങ്കകള്‍ക്ക് പൂര്‍ണ്ണ പരിഹാരമേകുന്നതാണ് ഈ അത്യാധുനിക സംവിധാനം.

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ എന്‍ജിനീയറിങ്, മെഡിക്കല്‍, ലോ, കൊമേഴ്‌സ്, ഡിസൈന്‍, ആര്‍ട്‌സ് തുടങ്ങി വിവിധ മേഖലകളില്‍ തങ്ങള്‍ക്കുള്ള താല്പര്യം കൃത്യമായി വിശകലനം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. കൂടാതെ സ്വദേശത്തെയും വിദേശത്തെയും വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍, മികച്ച കാമ്പസുകള്‍, അഡ്മിഷന്‍ ഗൈഡന്‍സ്, ഫീസ് ഘടന, ജോലി സാധ്യതകള്‍ എന്നിവയ്ക്ക് പുറമെ നീറ്റ് ജെ.ഇ.ഇ  തുടങ്ങിയ മുഴുവന്‍ പ്രവേശന പരീക്ഷകളുടെയും ഫോര്‍മാറ്റ്, തീയതികള്‍, സീറ്റ് ലഭ്യത എന്നിവയെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാകും. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു കിയോസ്‌ക് സ്ഥാപിക്കുന്നതെന്നും, വരുംദിവസങ്ങളില്‍ കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും എല്ലാ സ്‌കൂളുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്നും ഗോ കാമ്പസ് ഡയറക്ടര്‍ സന്തോഷ് ശേഖര്‍, പ്രൊജക്ട് മേധാവി ജെസ്വിന്‍ ഷാജു, ഓപ്പറേഷന്‍സ് മേധാവി വിപിന്‍ വിജയരാഘവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു