നീറ്റ് റിസള്‍ട്ട് എട്ടാം റാങ്ക് സൈലത്തില്‍

കോഴിക്കോട് : 2026 നീറ്റ് റിസള്‍ട്ടില്‍ എഡ്‌ടെക് പ്ലാറ്റ്‌ഫോമായ സൈലം ലേര്‍ണിംഗ് കോഴിക്കോട് ഹൈബ്രിഡ് ക്യാമ്പസിലെ വിദ്യാര്‍ത്ഥിനി കെ.ടി.മിന്‍ഹ ബൈസൂണ്‍ കേരള റാങ്കില്‍ എട്ടാം സ്ഥാനം നേടി. 676 സ്‌കോര്‍ നേടി ഓള്‍ ഇന്ത്യാ റാങ്ക് 346 കരസ്ഥമാക്കി.കേരള റാങ്ക് 14 നേടിയ മുഹമ്മദ് ഇഷാന്‍ ടി.എം (സ്‌കോര്‍: 671), വൈശാഖ് കെ (661), കശ്യവ് (655), റാനിയ എസ്.പി (647), ഫാത്തിമ മുബാറക്ക (647), മുഹമ്മദ് മിന്‍ഹാജ് പി.എം (646), ജെഫിന്‍ ബിജു (643), മെഹ്‌ജെബിന്‍ (643), ഹന്ന ജാവേദ് പി (642) എന്നിവരും തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയതായി സൈലം അധികൃതര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ജെഇഇ 2026 റിസള്‍ട്ടിലും സൈലത്തിലെ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചതായും കമ്പനി അവകാശപ്പെട്ടു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു