വനിതാ സംരംഭകര്‍ക്കായി പുതിയ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമുമായി കൊട്ടക് ബിസ്ലാബ്

കൊച്ചി: വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിനായി കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ‘കൊട്ടക് ബിസ്ലാബ്’, എന്‍.എസ്.ആര്‍.സി.ഇ.എല്ലുമായി ചേര്‍ന്ന് ‘വുമണ്‍ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമി’ന്റെ പുതിയ പതിപ്പ് ആരംഭിച്ചു. ടയര്‍-2, ടയര്‍-3 നഗരങ്ങളിലെ വനിതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതി, ആശയരൂപീകരണം മുതല്‍ ബിസിനസ്സ് വിപുലീകരണം വരെയുള്ള ഘട്ടങ്ങളില്‍ മെന്ററിംഗും സാമ്പത്തിക സഹായവും നല്‍കുന്നു. ഫൗണ്ടേഷന്‍, പ്രീ-ഇന്‍ക്യുബേഷന്‍, ഇന്‍ക്യുബേഷന്‍, സ്‌കെയില്‍-അപ്പ് എന്നിങ്ങനെ നാല് ഘട്ടങ്ങളിലായാണ് പരിശീലനം. പുനരുജ്ജീവന കൃഷി, മാലിന്യ സംസ്‌കരണം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകള്‍ക്കാണ് മുന്‍ഗണന.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു