ടാറ്റ മോട്ടോഴ്സ്; പുതിയ യാത്രാവാഹന ശ്രേണികള്‍ അവതരിപ്പിച്ചു

കൊച്ചി: ‘പ്രവാസ് 5.0’ വേദിയില്‍ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ നൂതന യാത്രാവാഹന ശ്രേണി പുറത്തിറക്കി. പുതിയ അള്‍ട്രാ പ്രൈം, സ്റ്റാര്‍ബസ് പ്രൈം ബസുകള്‍ക്ക് പുറമെ, എല്‍പിഒ 1620 സിഎന്‍ജി, അള്‍ട്രാ പ്രൈം എല്‍പിഒ 412, അള്‍ട്രാ സ്‌കൂള്‍ 9/9 ഇവി, മാജിക് ഇവി തുടങ്ങി നഗര-നഗരാന്തര ആവശ്യങ്ങള്‍ക്കുള്ള വിപുലമായ ഉല്‍പ്പന്നനിര കമ്പനി പ്രദര്‍ശിപ്പിച്ചു.
പുതിയ ബസുകളില്‍ ഡ്രൈവര്‍ മോണിറ്ററിംഗ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഐടിഎസ്, ആര്‍പിഎഎസ് ഉള്‍പ്പെടെ 29-ഓളം സുരക്ഷാ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച സുഖസൗകര്യങ്ങളും കുറഞ്ഞ എന്‍വിഎച്ച് ലെവലുകളും ഉറപ്പാക്കുന്ന ഈ വാഹനങ്ങള്‍ സ്‌കൂള്‍, ജീവനക്കാര്‍, വിനോദസഞ്ചാരം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി രൂപകല്പന ചെയ്തതാണ്. മാജിക് ഇവിക്ക് ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാനാകും.ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാരുടെ ആവശ്യങ്ങള്‍ അറിഞ്ഞാണ് ഈ വാഹനങ്ങള്‍ വികസിപ്പിച്ചതെന്ന് ടാറ്റ മോട്ടോഴ്സ് വൈസ് പ്രസിഡന്റ് ആനന്ദ് എസ് പറഞ്ഞു. എല്‍പിഒ 1620 സിഎന്‍ജിയുടെ കുറഞ്ഞ പ്രവര്‍ത്തനച്ചെലവും വൈദ്യുത വാഹനങ്ങളുടെ വികാസവും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭകരമാകും. രാജ്യത്തുടനീളമുള്ള 4,600-ലധികം ടച്ച്പോയിന്റുകള്‍ വഴിയുള്ള ‘സമ്പൂര്‍ണ സേവ 2.0’ സേവനത്തിലൂടെ 24×7 സഹായവും മികച്ച പാര്‍ട്സ് ലഭ്യതയും ടാറ്റ മോട്ടോഴ്സ് ഉറപ്പുനല്‍കുന്നു. ഫ്‌ലീറ്റ് മാനേജ്മെന്റ് സംവിധാനത്തിലൂടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു