കൊച്ചി: 2026 ജൂണില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പേടിഎം (വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്) ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭമായ203 കോടി രൂപരേഖപ്പെടുത്തി. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്28 ശതമാനംവര്‍ധിച്ച്2,448 കോടി രൂപയായി. അറ്റാദായം79 ശതമാനംഉയര്‍ന്ന്220 കോടി രൂപയിലെത്തി. വ്യാപാരികളുടെ ഡിജിറ്റല്‍ ഇടപാടുകളുടെ മൊത്തം മൂല്യം31 ശതമാനംവര്‍ധിച്ച്7.1 ലക്ഷം കോടി രൂപയായി. സാമ്പത്തിക സേവന വിതരണത്തിലൂടെയുള്ള വരുമാനം45 ശതമാനംഉയര്‍ന്ന്814 കോടി രൂപയിലെത്തി. ഉപഭോക്താക്കളുടെ യുപിഐ ഇടപാടുകളിലും ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു. കൃത്രിമ ബുദ്ധി അധിഷ്ഠിത സേവനങ്ങളും വ്യാപാര, ഉപഭോക്തൃ സേവനങ്ങളുടെ വിപുലീകരണവുമാണ് മികച്ച സാമ്പത്തിക പ്രകടനത്തിന് കാരണമായതെന്ന് കമ്പനി വ്യക്തമാക്കി.

