കൊച്ചി: ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിലൂടെ യെസ്‌ദി റോഡ്‌സ്റ്റർ റെഡ് വുൾഫ് മോട്ടോർസൈക്കിൾ ലഭ്യമാക്കി ജാവ യെസ്‌ദി മോട്ടോർസൈക്കിൾസ്. ഉപഭോക്താക്കൾക്ക് ഓൺലൈനായി വാഹനം ബുക്ക് ചെയ്ത് അംഗീകൃത പ്രാദേശിക ഡീലർഷിപ്പിലൂടെ സ്വന്തമാക്കാം. 1970-കളിലെ യെസ്‌ദി പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനാണ് റെഡ് വുൾഫിനുള്ളത്. 350 ആൽഫ2 ലിക്വിഡ്-കൂൾഡ് എൻജിൻ, 6-സ്പീഡ് ഗിയർബോക്സ്, അസിസ്റ്റ്-സ്ലിപ്പർ ക്ലച്ച്, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവയാണ് പ്രധാന സവിശേഷതകൾ. ഡൽഹി എക്സ്-ഷോറൂം വില 2,09,950 രൂപയാണ്. ഓൺലൈൻ ബുക്കിംഗിന് ശേഷം രജിസ്ട്രേഷൻ, ഇൻഷുറൻസ്, വാഹന കൈമാറ്റം എന്നിവ അംഗീകൃത ഡീലർഷിപ്പിലൂടെ പൂർത്തിയാക്കും.

