ഹിന്ദി അധ്യാപക കോഴ്‌സിൽ സീറ്റൊഴിവ്

അടൂർ: രണ്ട് വർഷത്തെ റെഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്‌സിലെ ഏതാനും ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടരുന്നതായി അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം പ്രിൻസിപ്പാൾ അറിയിച്ചു. 17നും 35നും ഇടയിൽ പ്രായമുള്ളവരും, രണ്ടാം ഭാഷയായി ഹിന്ദിയെടുത്ത് 50 ശതമാനം മാർക്കോടെ പ്ലസ് ടു, ഹിന്ദി ഡിഗ്രി, എം.എ. എന്നിവ വിജയിച്ചവർക്കുമാണ് അപേക്ഷിക്കാൻ യോഗ്യത. സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ ലഭിച്ചിരിക്കണം. കോഴ്‌സിന് പി.എസ്.സിയുടെ അംഗീകാരമുണ്ടെന്നും പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547126028, 04734-296496 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു