കൊച്ചി: ആയുർവേദ മേഖലയിലേക്ക് ചുവടുവെച്ച് ആംവേ ഇന്ത്യ. ‘ന്യൂട്രിലൈറ്റ് ആയുർവേദ’ എന്ന പേരിൽ ഒൻപത് ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന ശ്രേണി കമ്പനി അവതരിപ്പിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ന്യൂട്രിലൈറ്റ് ആയുർവേദയെ 100 കോടി രൂപയുടെ വിറ്റുവരവ് ഉള്ള വിഭാഗമാക്കി വളർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഓർഗാനിക് രീതിയിൽ കൃഷി ചെയ്യുന്ന ന്യൂട്രിസർട്ട് സർട്ടിഫൈഡ് ഫാമുകളിൽനിന്നുള്ള ആയുർവേദ സസ്യങ്ങളാണ് ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ ആംവേയുടെ നിർമ്മാണ കേന്ദ്രത്തിലാണ് ഉൽപ്പാദനം. ആദ്യഘട്ടത്തിൽ കാലമേഘ, ശിഗ്രു (മുരിങ്ങ), വൃക്ഷാമ്ല (ഗാർസീനിയ) എന്നീ മൂന്ന് ഉൽപ്പന്നങ്ങളാണ് വിപണിയിലെത്തുന്നത്. കരളിന്റെ ആരോഗ്യം, ശരീരത്തിലെ അധിക കൊഴുപ്പ്, മെറ്റബോളിസം, സംതൃപ്തി എന്നിവയെ പിന്തുണയ്ക്കുന്നതിനാണ് ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആയുർവേദ പാരമ്പര്യവും ന്യൂട്രിലൈറ്റിന്റെ സസ്യശാസ്ത്ര ഗവേഷണ പരിചയവും സംയോജിപ്പിച്ചാണ് ഉൽപ്പന്നങ്ങൾ വികസിപ്പിച്ചത്. ഡിഎൻഎ ഫിംഗർപ്രിന്റിങ്, ആക്ടീവ് ഇൻഗ്രിഡിയന്റ് ടെസ്റ്റിങ്, സീഡ്-ടു-സപ്ലിമെന്റ് ട്രേസബിലിറ്റി എന്നിവയിലൂടെ ഗുണനിലവാരം ഉറപ്പാക്കുന്നതായും കമ്പനി അറിയിച്ചു. ₹449 മുതൽ ₹651 വരെയാണ് വില. സെപ്റ്റംബർ 8 മുതൽ ആംവേയുടെ അംഗീകൃത വിതരണ ചാനലുകൾ, ആംവേ സ്റ്റോറുകൾ, Amway.in എന്നിവ വഴി ലഭ്യമാകും.

