ജയ്പൂര്‍ ലിറ്റററി ഫെസ്റ്റിന്റെ 20ാം പതിപ്പ് ജനുവരിയില്‍

കൊച്ചി : ജയ്പൂര്‍ ലിറ്റററി ഫെസ്റ്റിന്റെ 20ാം പതിപ്പ് 2027 ജനുവരി 14 മുതല്‍ 18 വരെ.  രാജസ്ഥാന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ നടക്കുന്ന ഫെസ്റ്റിവലിൽ സാഹിത്യം, സംസ്‌കാരം, വിദ്യാഭ്യാസ , കല എന്നീ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ, ജയ്പൂരിലെ എഴുത്തുകാരുടെയും വായനക്കാരുടെയും ഒരു ഒത്തുചേരലില്‍ നിന്ന് ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ സാഹിത്യ വേദികളിലൊന്നായി ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വളര്‍ന്നു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ സാഹിത്യത്തെ അനുഭവിക്കുകയും ചര്‍ച്ച ചെയ്യുകയും സമീപിക്കുകയും ചെയ്യുന്ന രീതിയില്‍ തന്നെ ഈ ഫെസ്റ്റിവല്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി.

ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് രാജ്യത്തിന്റെ സാഹിത്യ പൈതൃകത്തിലും ഭാഷാ വൈവിധ്യത്തിലുമാണ്. 20 വര്‍ഷം എന്ന നാഴികക്കല്ല് പിന്നിടുന്ന അവസരത്തില്‍, ‘ഭാഷ സ്വര്‍മാല’ പരമ്പരയിലൂടെ ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ഭാഷകള്‍ക്ക് ആദരമര്‍പ്പിച്ച്  നേട്ടം ആഘോഷിക്കുന്നത് ഉചിതമാണെന്ന്  ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍  കോ-ഡയറക്ടര്‍ നമിത ഗോഖലെ പറഞ്ഞു.

2008-ല്‍ ആരംഭിച്ചതുമുതല്‍, ഫെസ്റ്റിവലില്‍ 8,000-ത്തിലധികം എഴുത്തുകാരെയും പ്രഭാഷകരെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചിട്ടുണ്ട്. നേരിട്ടെത്തിയ സന്ദര്‍ശകരുടെ എണ്ണം 50 ലക്ഷത്തിലധികമാണ്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു