കൊച്ചി:ഇന്ത്യൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ സിമ്പിൾ എനർജി തങ്ങളുടെ ആദ്യ ഫാമിലി ഇലക്ട്രിക് സ്കൂട്ടറായ ‘സിമ്പിൾ വേവ്’ വിപണിയിലിറക്കി. സിമ്പിൾ വേവ് എസ്, സിമ്പിൾ വേവ്, സിമ്പിൾ വേവ് + എന്നീ നിരകളിലായി ആറ് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 1,09,999 രൂപ മുതലാണ് സ്കൂട്ടറുകളുടെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.
മികച്ച പെർഫോമൻസ് നൽകുന്ന സിമ്പിൾ വേവ് + മോഡലിൽ 5 KWh ബാറ്ററിയും 6.4 kW മോട്ടോറുമാണുള്ളത്. ഒറ്റ ചാർജിൽ 243 കിലോമീറ്റർ റേഞ്ചും (IDC) മണിക്കൂറിൽ 90 കിലോമീറ്റർ പരമാവധി വേഗതയും ഇത് വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ 3.7 KWh, 2.7 KWh, 2.2 KWh ബാറ്ററി ഓപ്ഷനുകളിലും സ്കൂട്ടറുകൾ ലഭ്യമാണ്. വെവ്വേറെ റൈഡിംഗ് മോഡുകൾ, ഓക്സിലറി സ്റ്റോറേജ് ഉൾപ്പെടെ 70 ലിറ്റർ വരെയുള്ള സ്റ്റോറേജ് സ്പേസ് എന്നിവയും ഈ സ്കൂട്ടറുകളുടെ സവിശേഷതയാണ്.

