ഡെപ്യൂട്ടി മേയര്‍ക്ക് സ്വീകരണം നല്‍കി

കെ.വി.വി.ഇ.എസ് എളമക്കര യൂണിറ്റ് സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ വി.ആര്‍സുധീര്‍ പ്രസംഗിക്കുന്നു. പി.എ.സഫറുള്ള, എഡ്വേര്‍ഡ് ഫോസ്റ്റസ്, എസ്.മനോജ് കുമാര്‍, ടി.എ.ഉമ്മര്‍ എന്നിവര്‍ സമീപം

എളമക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വി.ആര്‍.സുധീറിന് സ്വീകരണം നല്‍കി. കെ.വി.വി.ഇ.എസ് എളമക്കര യൂണിറ്റിന്റെ മൂന്നാമത് വ്യാപാര ഭവനില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പ്രസിഡന്റ് എഡ്വേര്‍ഡ് ഫോസ്റ്റസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ് മനോജ് കുമാര്‍, ട്രഷറര്‍ പി.എ.സഫറുള്ള, വൈസ് പ്രസിഡന്റ് ടി.എ.ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു. കമ്മിറ്റി അംഗങ്ങളും, യൂത്ത് വിംഗ്, വനിതാ വിംഗ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

 

.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു