കൊച്ചി : കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായ സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് ആൻഡ് മൾട്ടിപർപ്പസ് സൊസൈറ്റി തമിഴ്നാട്ടിൽ സാന്നിധ്യം ശക്തമാക്കുന്നു. തമിഴ്നാട്ടിലെ നാലാമത്തെയും അഞ്ചാമത്തെയും സെന്ററുകൾ പൊള്ളാച്ചിയിലും സേലത്തുമായി പ്രവർത്തനം ആരംഭിച്ചു. സൊസൈറ്റിയുടെ തൊണ്ണൂറ്റിമൂന്നാമത് സെന്റർ 2026 ഒക്ടോബർ 13-ന് പൊള്ളാച്ചിയിലും, തൊണ്ണൂറ്റിനാലാമത് സെന്റർ ഒക്ടോബർ 14-ന് സേലത്തും തുറന്നു.
ഇരു ഫെസിലിറ്റേഷൻ സെന്ററുകളുടെയും ഉദ്ഘാടനം സൊസൈറ്റി മാനേജിംഗ് ഡയറക്ടർ കെ.മനോജ് നിർവ്വഹിച്ചു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്ന സതേൺ സൊസൈറ്റിക്ക് കേരളത്തിന് പുറമേ തമിഴ്നാട്ടിലും കർണാടകയിലും ശക്തമായ സാന്നിധ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സാമ്പത്തിക വർഷത്തിൽ തമിഴ്നാട്ടിൽ 25 കസ്റ്റമർ ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കാൻ സൊസൈറ്റി ലക്ഷ്യമിടുന്നുണ്ടെന്നും, ഇതിലൂടെ 250-ഓളം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങുകളിൽ സൊസൈറ്റി ഡയറക്ടർ ഗ്രിഗറിൻ വടക്കൻ, തമിഴ്നാട് ബിസിനസ് ഹെഡ് പ്രദീപ് ചെറുവള്ളി, ഏരിയ മാനേജർമാരായ ശരവണരാജ്, സുനിൽ കുമാർ, ജെറിനാ, സഞ്ജയ് കുമാർ എന്നിവർ പ്രസംഗിച്ചു.

