കോഴിക്കോട്: അസിം പ്രേംജി സർവകലാശാലയുടെ ബെംഗളൂരു, ഭോപാൽ, റാഞ്ചി കാമ്പസുകളിലെ 2027 അക്കാദമിക് വർഷത്തേക്കുള്ള പൂർണ്ണസമയ ബിരുദ (UG), ബിരുദാനന്തര (PG) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസം, വികസനം, സാമ്പത്തികശാസ്ത്രം, പൊതുജനാരോഗ്യം, ഏർളി ചൈൽഡ്ഹുഡ് കെയർ ആൻഡ് എജ്യൂക്കേഷൻ, കാലാവസ്ഥാ മാറ്റവും സുസ്ഥിരതയും എന്നീ വിഷയങ്ങളിലാണ് പിജി പ്രോഗ്രാമുകൾ ലഭ്യമാക്കിയിരിക്കുന്നത്. ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ്, സയൻസ് വിഷയങ്ങളിലുള്ള നാല് വർഷത്തെ പൂർണസമയ റസിഡൻഷ്യൽ കോഴ്സുകളാണ് ബിരുദ പ്രോഗ്രാമുകൾ.
ബെംഗളൂരു കാമ്പസ്: എം.എ എഡ്യൂക്കേഷൻ, എം.എ ഏർളി ചൈൽഡ്ഹുഡ് കെയർ, എം.എ ഡെവലപ്മെന്റ്, എം.എ ഇക്കണോമിക്സ്, എം.എസ്.സി ക്ലൈമറ്റ് ചേഞ്ച് ആൻഡ് സസ്റ്റെയ്നബിലിറ്റി എന്നീ പിജി കോഴ്സുകളും; ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്സ് & ഇക്കണോമിക്സ്, മീഡിയ & ജേണലിസം ബി.എ ഓണേഴ്സ് കോഴ്സുകളും; ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, സൈക്കോളജി, ഇൻഫർമേഷൻ സയൻസ്, എൻവയോൺമെന്റൽ സയൻസ് ബി.എസ്.സി ഓണേഴ്സ് കോഴ്സുകളും വാഗ്ദാനം ചെയ്യുന്നു.ഭോപാൽ കാമ്പസ്: എം.എ എഡ്യൂക്കേഷൻ, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (MPH) എന്നീ പിജി കോഴ്സുകളും, ബി.എ ഓണേഴ്സ്, ബി.എസ്.സി ഓണേഴ്സ് (ബയോളജി) കോഴ്സുകളും ലഭ്യമാണ്.റാഞ്ചി കാമ്പസ്: എം.എ ഡെവലപ്മെന്റ്, എം.എ അപ്ലൈഡ് ഇക്കണോമിക്സ് കോഴ്സുകൾ ഉൾപ്പെടുന്നു.
2026 ഡിസംബർ 20-ന് നടക്കുന്ന നാഷണൽ എൻട്രൻസ് ടെസ്റ്റിനായുള്ള അപേക്ഷകൾ 2026 നവംബർ 20-ന് മുൻപായി സർവകലാശാല വെബ്സൈറ്റ് വഴി സമർപ്പിക്കണം. അർഹരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും സ്കോളർഷിപ്പുകളും സർവകലാശാല ലഭ്യമാക്കുന്നുണ്ട്. വിവരങ്ങൾക്ക്: 8971889988, ഇമെയിൽ: admissions@apu.edu.in, വെബ്സൈറ്റ്: www.azimpremjiuniversity.edu.in.

