രാജേഷ് വാര്യര്‍ :ഫെഡറല്‍ ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അഡീഷ്ണല്‍ ഡയറക്ടര്‍

ആലുവ : പ്രമുഖ സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ ഫെഡറൽ ബാങ്ക് ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിൽ അഡീഷണൽ ഡയറക്ടറായി (നോൺ-എക്സിക്യൂട്ടീവ് ഇൻഡിപെൻഡന്റ് ഡയറക്ടർ) രാജേഷ് വാര്യരെ നിയമിച്ചു. ബാങ്കിംഗ് റെഗുലേഷൻ ആക്ട് 1949, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് വിധേയമായാണ് നിയമനം.

നോമിനേഷൻ, റീമ്യൂണറേഷൻ, എത്തിക്സ് ആൻഡ് കോമ്പൻസേഷൻ കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 16-ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് നിയമനത്തിന് അംഗീകാരം നൽകിയത്. മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ലിസ്റ്റിംഗ് റെഗുലേഷൻസ് അനുസരിച്ച് അടുത്ത ജനറൽ ബോഡി യോഗത്തിലോ മൂന്ന് മാസത്തിനുള്ളിലോ നിയമനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം തേടും.

ഫെഡറൽ ബാങ്കിന്റെ നിലവിലെ ഡയറക്ടർമാരുമായോ കീ മാനേജീരിയൽ ജീവനക്കാരുമായോ രാജേഷ് വാര്യർക്ക് കുടുംബബന്ധങ്ങളില്ലെന്നും, സെബിയുടെയോ മറ്റ് അധികാരികളുടെയോ ഉത്തരവ് പ്രകാരം ഡയറക്ടർ പദവി വഹിക്കുന്നതിൽ നിന്ന് ഇദ്ദേഹത്തെ വിലക്കിയിട്ടില്ലെന്നും ബാങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ബാങ്കിംഗ്, ഭരണപരിചയം ബാങ്കിന്റെ ഭാവി വളർച്ചയ്ക്ക് വലിയ കരുത്തേകുമെന്ന് ബോർഡ് വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു