ഇന്ത്യൻ നാവികസേനയുടെ ഫസ്റ്റ് ട്രെയിനിംഗ് സ്‌ക്വാഡ്രൺ മാലദ്വീപിലെത്തി

കൊച്ചി: ഇന്ത്യൻ നാവികസേനയുടെ ഫസ്റ്റ് ട്രെയിനിംഗ് സ്‌ക്വാഡ്രണിലെ (1TS) യുദ്ധക്കപ്പലുകളായ ഐ.എൻ.എസ് തീർ, ഐ.എൻ.എസ് സുജാത, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ സാരഥി എന്നിവ മാലദ്വീപിലെ മാലെ തീരത്തെത്തി (2026 ഒക്ടോബർ 21). ദീർഘദൂര പരിശീലന ദൗത്യത്തിന്റെ (Long Range Training Deployment) ഭാഗമായാണ് കപ്പലുകൾ മാലദ്വീപിൽ എത്തിയത്. മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്‌സ് (MNDF) പ്രതിനിധികൾ കപ്പലുകൾക്ക് സ്വീകരണം നൽകി.

സന്ദർശന വേളയിൽ ഫസ്റ്റ് ട്രെയിനിംഗ് സ്‌ക്വാഡ്രൺ സീനിയർ ഓഫീസർ, മാലദ്വീപ് ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ്, എം.എൻ.ഡി.എഫ് കോസ്റ്റ് ഗാർഡ് കമാൻഡന്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നാവികസേനാ സഹകരണവും സമുദ്ര സുരക്ഷയും യോഗത്തിൽ ചർച്ചയായി. തുടർന്ന് മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ജി. ബാലസുബ്രഹ്മണ്യവുമായും ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി.

പരിശീലനത്തിന്റെ ഭാഗമായി 1TS ട്രെയിനികൾ മാലദ്വീപിലെ ഗിരിഫുഷി ട്രെയിനിംഗ് സെന്റർ സന്ദർശിച്ചു. ഇരു സേനകളും തമ്മിലുള്ള സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കുന്നതിനായി ക്രോസ്-ഡെക്ക് സന്ദർശനങ്ങളും കായിക മത്സരങ്ങളും സാംസ്കാരിക പരിപാടികളും സന്ദർശനത്തിന്റെ ഭാഗമായി നടക്കും. പ്രധാനമന്ത്രി മുന്നോട്ടുവെച്ച ‘മഹാസാഗർ’ (MAHASAGAR) ദർശനത്തിന് കരുത്തുപകരുന്നതാണ് ഈ സന്ദർശനം.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു