ഓഡി ഇന്ത്യ ലിമിറ്റഡ് എഡിഷന്‍ ഓഡി ക്യു8 പുറത്തിറക്കി

Audi Q8 Special Edition Festive Season Launch

കൊച്ചി: ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി, ഉത്സവ സീസണിന് തുടക്കമിടുന്നതിന്റെ ഭാഗമായി സ്‌പെഷ്യല്‍ എഡിഷന്‍ ഔഡി ക്യു8 അവതരിപ്പിച്ചു. ഈ സ്‌പെഷ്യല്‍ എഡിഷന്‍ മെത്തോസ് ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ലഭിക്കും.

3.0 എല്‍ടി എഫ്എസ്‌ഐ, 340 എച്ച് പി, 500 എന്‍എം, ബിഎസ്ഢക നിലവാരം പാലിക്കല്‍, 48 വി മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിന്‍, 5.9 സെക്കന്റുകളില്‍ 0100, ഏറ്റവും കൂടിയ വേഗത 250 കി.മി/മണിക്കൂര്‍, അതിവേഗം സുഗമമായി മാറ്റാവുന്ന 8സ്പീഡ് ടിപ്‌ട്രോണിക് ട്രാന്‍സ്മിഷന്‍, ക്വോട്രോ പെര്‍മനന്റ് ഓള്‍ വീല്‍ െ്രെഡവ്, ഡാംപര്‍ കണ്‍ട്രോളോടു കൂടിയ സസ്‌പെന്‍ഷന്‍, ഇലക്‌ട്രോ മെക്കാനിക്കല്‍ പവര്‍ സ്റ്റിയറിങ്ങ്, ‘ഇന്‍ഡിവിജ്വല്‍” മോഡ് അടക്കമുള്ള 7 ഡ്രൈവിംഗ് മോഡുകളോടു കൂടിയ ഓഡി ഡ്രൈവ് സെലക്റ്റ് എന്നീ സവിശേഷതകളടങ്ങിയതാണ് പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ ഔഡി ക്യു8.

ഓഡി പ്രീസെന്‍സ് ബേസിക്, 8 എയര്‍ബാഗുകള്‍, പാര്‍ക്കിങ്ങ് എയ്ഡ് പ്ലസ്സോടു കൂടിയ ഓഡി പാര്‍ക്ക് അസിസ്റ്റ്, റിയര്‍ വ്യൂ ക്യാമറ, ഇലക്‌ട്രോണിക് സ്‌റ്റെബിലൈസേഷന്‍ പ്രോഗ്രാം എന്നീ സുരക്ഷാ സജ്ജീകരണങ്ങളോടെ ഇറങ്ങുന്ന ഓഡി ക്യൂ8 സ്‌പെഷ്യല്‍ എഡിഷന്റെ എക്‌സ്‌ഷോറൂം വില 1,18,46,000 രൂപയാണ്.ഞങ്ങളുടെ ഉല്‍പ്പന്ന നിരയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന എസ്‌യുവിയാണ് ഓഡി ക്യു8 എന്ന് ഓഡി ഇന്ത്യയുടെ തലവന്‍ ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു.സൗകര്യവും ചാരുതയും സാങ്കേതിക സമ്പന്നമായ അനുഭവവും സമ്മേളിക്കുന്ന ഒരു കാര്‍ അന്വേഷിക്കുന്ന ഉപഭോക്താക്കള്‍ക്കായി ഒരു ലിമിറ്റഡ് എഡിഷന്‍ ഓഡി ക്യു8 പുറത്തിറക്കി കൊണ്ട് ഉത്സവ സീസണ്‍ ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു.

Spread the love
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions