‘ഇസാകോണ്‍ കേരള 2024’ സമാപിച്ചു ; അനസ്‌തേഷ്യ ആധുനിക ചികില്‍സാ സമ്പ്രദായത്തില്‍ ഒഴിച്ചു കുടാന്‍ സാധിക്കില്ല: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

50 views 1 sec 0 Comments

കൊച്ചി: അനസ്‌തേഷ്യോളജി ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റ് (ഐഎസ്എ) കേരള ചാപ്റ്ററിന്റെ 48ാമത് സംസ്ഥാന സമ്മേളനം ‘ഇസാകോണ്‍ കേരള 2024’ സമാപിച്ചു. കലൂര്‍ ഐ.എം.എ ഹൗസില്‍ മൂന്നു ദിവസമായി നടന്ന സമ്മേളനം കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.ആധുനിക ചികിത്സാ സമ്പ്രദായത്തില്‍ ഒഴിച്ചുകൂടാനാവാത്ത മെഡിക്കല്‍ സ്‌പെഷ്യാലിറ്റിയാണ് വിഭാഗമാണ് അനസ്‌തേഷ്യയെന്ന് ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ശസ്ത്രക്രിയ, വേദന നിയന്ത്രണം, പാലിയേറ്റീവ് കെയര്‍ എന്നിവയുടെ നിലനില്‍പ്പ് തന്നെ അനസ്‌തേഷ്യേ ഡോക്ടര്‍മാരെ ആശ്രയിച്ചാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ പാലിയേറ്റീവ് കെയര്‍ രംഗത്തെ വളര്‍ച്ച അനസ്‌തേഷ്യ ഡോക്ടര്‍മാരുടെ സേവന മികവിന്റെ സൂചനയാണെന്ന് കേരള ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ അഭിപ്രായപ്പെട്ടു.ഐ.എസ്.എ കേരള പ്രസിഡന്റ് ഡോ. സി.ആര്‍ സെന്‍ അധ്യക്ഷത വഹിച്ചു. ഇസാകോണ്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോ. കെ.ആര്‍ ഷാജി, സെക്രട്ടറി ഡോ.എസ്.എം സുരേഷ്, ട്രഷറര്‍ ഡോ. എം. ആരിഫ് തസ്ലീം, ഡോ.വെങ്കട് ഗിരി,ഡോ. പോള്‍. ഒ. റാഫേല്‍, ഡോ.ബിനില്‍ ഐസക് മാത്യു, തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി .ചടങ്ങില്‍ വിവിധ അവാര്‍ഡുകളും വിതരണം ചെയ്യ്തു.

Spread the love
TAGS:
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions