നേത്രപരിചരണ രംഗത്ത് വിപ്ലവകരമായി മാറുന്ന ആധുനിക സാങ്കേതിക വിദ്യയായ ‘എലീറ്റ സില്‍ക്ക്’ റിഫ്രാക്ടീവ് ശസ്ത്രക്രിയയ്ക്ക് കേരളത്തില്‍ ആദ്യമായി തുടക്കം കുറിച്ച് എറണാകുളം പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്.
കൊച്ചി : നേത്രപരിചരണ രംഗത്ത് വിപ്ലവകരമായി മാറുന്ന ആധുനിക സാങ്കേതിക വിദ്യയായ ‘എലീറ്റ സില്‍ക്ക്’ റിഫ്രാക്ടീവ് ശസ്ത്രക്രിയയ്ക്ക് കേരളത്തില്‍ ആദ്യമായി തുടക്കം കുറിച്ച് എറണാകുളം പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍ ആധുനിക സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡയറക്ടര്‍ ഡോ.അനില്‍ കൃഷ്ണന്‍ നായര്‍, ഡോ.ചെറിയാന്‍ ഷെയ്ന്‍ മാത്യു, ഡോ.കല ബേബി തോട്ടം, ഡോ.മാത്യു കുര്യന്‍, ഡോ. പ്രിയ നായര്‍, ഡോ.സച്ചിന്‍ മാത്യു ജോര്‍ജ്ജ്, ചലച്ചിത്രതാരങ്ങളായ കലാഭവന്‍ പ്രജോദ്, മിഥുന്‍ നളിനി തുടങ്ങിയവര്‍ പങ്കെടുത്തു.
മിനിമലി ഇന്‍വേസീവ് ഫ്ളാപ്പ്‌ലെസ് ലേസര്‍ വിഷന്‍ കറക്ഷന്‍ എന്നതാണ് സില്‍ക് ടെക്‌നോളജിയുടെ പ്രത്യേകതയെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ആര്‍.ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു. നിലവിലുള്ള ലാസിക് സര്‍ജറികളെ അപേക്ഷിച്ച് കണ്ണട, കോണ്‍ടാക്ട് ലെന്‍സ് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് വളരെ വേഗത്തില്‍ തന്നെ അതില്‍ നിന്നുള്ള മോചനം നേടാന്‍ സാധിക്കുന്നുവെന്നതാണ് ‘എലീറ്റ സില്‍ക്ക്’ റിഫ്രാക്ടീവ് പ്രൊസീജിയറിന്റെ പ്രത്യേകത.
മറ്റുള്ള റിഫ്രാക്ടീവ് ശസ്ത്രക്രിയകളുമായി താരതമ്യം ചെയ്യുമ്പോള്‍ സില്‍ക്ക് ടെക്‌നോളജി വളരെ ചെറിയ നടപടിക്രമം മാത്രമാണ്. കൂടാതെ വേദന രഹിതവും വളരെ പെട്ടന്ന് തന്നെ സാധാരണ ജീവിതത്തിലേക്ക് കണ്ണടരഹിതമായി മടങ്ങാനും സാധിക്കും. യുവതലമുറയ്ക്ക് ഇത് ഏറെ ഉപകാരപ്രദമായിരിക്കുമെന്ന് ഡോ.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു.