ഫോക്‌ലോര്‍ ഫെസ്റ്റ്: പരിസ്ഥിതി സെമിനാറുകള്‍ 9 മുതല്‍ 

Logo of Folkore Fest

കൊച്ചി: വൈപ്പിന്‍ ഫോക്‌ലോര്‍ ഫെസ്റ്റില്‍ പരിസ്ഥിതി സെമിനാറുകള്‍ ഈ മാസം 9 മുതല്‍ 13 വരെ നടക്കും. മണ്ഡലത്തിന്റെ ഭൗമിക, ജീവശാസ്ത്രപരമായ പ്രസക്ത വിഷയങ്ങള്‍ റൗണ്ട് ടേബിള്‍ മോഡല്‍ സെമിനാറില്‍ ചര്‍ച്ചയാകും. ഓച്ചന്തുരുത്ത് സര്‍വ്വീസ് സഹകരണ ഹാളില്‍ 9നു രാവിലെ 9നു ജസ്റ്റിസ് കെ കെ ദിനേശന്‍ ഉദ്ഘാടനം ചെയ്യും.കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, പ്ലാന്‍ @ എര്‍ത്ത് ഡയറക്ടര്‍ അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് പങ്കെടുക്കും. പ്രമുഖര്‍ സെമിനാറില്‍ പ്രസംഗിക്കും.9നും10നും ഓച്ചന്തുരുത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളിലാണ് സെമിനാര്‍. 9നു രാവിലെ 10നു ‘കാലാവസ്ഥ വൃതിയാനം: വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയത്തില്‍ കുസാറ്റ് മറൈന്‍ സയന്‍സ് സ്‌കൂളിലെ ഡോ. മുഹമ്മദ് ഹാത്ത, കുസാറ്റ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റഡാര്‍ റിസര്‍ച്ചിലെ ഡോ. മനോജ് എം ജി എന്നിവര്‍ സംസാരിക്കും. കുസാറ്റ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് സ്‌കൂളിലെ ഡോ. ഹരീഷ് എന്‍ രാമനാഥന്‍ മോഡറേറ്ററാകും.ഉച്ചയ്ക്ക് രണ്ടിന് ‘വേമ്പനാട് കരയുന്നു’ വിഷയത്തില്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ, കുഫോസ് മുന്‍ വിസി ഡോ. മധുസൂദന കുറുപ്പ്, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും വേമ്പനാട് സംരക്ഷണ സമിതിയുടെയും പ്രതിനിധി ശിവജി എന്നിവര്‍ പ്രസംഗിക്കും.മോഡറേറ്റര്‍: ഡോ. എം ഹരികൃഷ്ണന്‍.10 നു രാവിലെ 10നു വിഷയം: ബ്ലൂ ഇക്കോണമി സാധ്യതകളും ആശങ്കകളും. പ്രഭാഷകര്‍: ഡോ. പുഷ്പന്‍, ചാള്‍സ് ജോര്‍ജ്, ഡോ. മധുസൂദന കുറുപ്പ്, ദിപു സുരേന്ദ്രന്‍ ഷ്രിപ്പ് യാര്‍ഡ്). മോഡറേറ്റര്‍: ഡോ. സുനില്‍ (യുസി കോളേജ്).

ഉച്ചയ്ക്കു രണ്ടിന് ജൈവ വൈവിധ്യവും മാനവരാശിയുടെ നിലനില്‍പ്പും. പ്രഭാഷകര്‍: ഒഡോണേറ്റ് സ്റ്റഡീസ് സൊസൈറ്റി സ്ഥാപക അംഗം ഡോ. സുജിത് വി ഗോപാലന്‍, ഡോ. പ്രജീഷ് (സ്വാമിനാഥന്‍ ഫൗണ്ടേഷന്‍). മോഡറേറ്റര്‍: പ്രൊഫ. ജോഷി.11നും 12നും സെമിനാറുകള്‍ കര്‍ത്തേടം സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ്. 11നു രാവിലെ 10:പൊക്കാളി കൃഷി നേരിടുന്ന പ്രശ്‌നങ്ങള്‍:പ്രഭാഷകര്‍: പൊക്കാളി കര്‍ഷക പ്രതിനിധികളായ ചന്ദു, ജോസഫ്, കോരമ്പാടം സര്‍വ്വീസ് സഹകരണ ബാങ്കിലെ ശ്രീലത.ഉച്ചയ്ക്കു രണ്ടിന് ‘തീര സംരക്ഷണത്തിനും ആവാസവ്യവസ്ഥക്കും കണ്ടല്‍ക്കാടുകളുടെ പ്രാധാന്യം. പ്രഭാഷകര്‍: കുസാറ്റിലെ ഡോ. എം ഹരികൃഷ്ണന്‍, മാന്‍ഗ്രൂവ് പ്രൊട്ടക്ഷന്‍ വാരിയറിലെ മുരുകേശന്‍. മോഡറേറ്റര്‍: രഘു രാജന്‍ (ജിഡ).
12നു രാവിലെ 10: ‘സര്‍ഗാത്മകതയും നിര്‍മിത ബുദ്ധിയും’. പ്രഭാഷകര്‍: ഡോ. സുമിത്ര കെ വി (ടെക്‌നോവാലി ), രാജേഷ് കുമാര്‍ (ടെക് നോവാലി ), ടീം റിലെയന്‍സ്.ഉച്ചയ്ക്കു രണ്ടിന്: ഉച്ചയ്ക്ക് രണ്ടിന്: ‘അക്വാ കള്‍ച്ചറും ഫിഷ്ഫാമിംഗും’. പ്രഭാഷകര്‍: ഡോ. എം ഹരികൃഷ്ണന്‍, അഭിജിത്ത് (മത്സൃഫെഡ്). മൂന്നു മുതല്‍ നാലുവരെ റോബോട്ടിക്‌സ് വര്‍ക്ഷോപ്പ്.13നു സെമിനാര്‍ എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിലാണ്. വിഷയം: സുസ്ഥിര വികസനം. പ്രഭാഷകര്‍:പ്രൊഫ. പി കെ രവീന്ദ്രന്‍, സുധ നമ്പൂതിരി, സുഹാസ് ഐ എ എസ്. മോഡറേറ്റര്‍: ഡോ. ഹരീഷ് രാമനാഥന്‍.ഉച്ചയ്ക്കു രണ്ടിനു ‘ഭക്ഷ്യ സുരക്ഷ’. പ്രഭാഷകര്‍: കെ വി തോമസ്, നൈപുണ്യ കോളേജിലെ ഡോ. ജോണ്‍, ഡോ. ശില്‍പ ജോസ് (സെന്റ് തെരേസാസ് കോളേജ്).

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions