ഷെയ്പ്ഡ് കെയ്സ് ഡിസൈനിന്റെയും ക്രോണോഗ്രാഫ്പ്രവര്‍ത്തന ക്ഷമതയുടെയും മികവുറ്റ സംയോജന മാണ് പുതിയ ക്രോണോസ് വാച്ചുകളെന്ന് ഫാസ്റ്റ്ട്രാക്കിന്റെ മാര്‍ക്കറ്റിംഗ് മേധാവി ഡാനി ജേക്കബ് പറഞ്ഞു.
കൊച്ചി: യൂത്ത് ഫാഷന്‍ ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് ഏറ്റവും പുതിയ ക്രോണോഗ്രാഫ് വാച്ചുകളുടെ ശേഖരമായ ക്രോണോസ് വിപണിയിലവതരിപ്പിച്ചു. ഷെയ്പ്ഡ് കെയ്സ് ഡിസൈനിന്റെയും ക്രോണോഗ്രാഫ്പ്രവര്‍ത്തന ക്ഷമതയുടെയും മികവുറ്റ സംയോജന മാണ് പുതിയ ക്രോണോസ് വാച്ചുകളെന്ന് ഫാസ്റ്റ്ട്രാക്കിന്റെ മാര്‍ക്കറ്റിംഗ് മേധാവി ഡാനി ജേക്കബ് പറഞ്ഞു.
ക്രോണോസ് വാച്ചുകളിലെ ക്രോണോഗ്രാഫ് ഫീച്ചര്‍ മണിക്കൂര്‍, മിനിറ്റ്, സെക്കന്‍ഡ് എന്നീ സബ് ഡയലുകള്‍ ഉപയോഗിച്ച് സമയം അളക്കുന്നു, ചലനാത്മകവും വേഗതയേറിയതുമായ ജീവിതശൈലിയുള്ള പുരുഷന്മാര്‍ക്ക് ഏറ്റവും അനുയോജ്യമാണ് ഈ വാച്ചുകള്‍.ക്രോണോസ് ശേഖരം തടസങ്ങളില്ലാതെ മുന്നേറുന്നവര്‍ക്കും സജീവമായ സാമൂഹിക ജീവിതം ഉള്ളവര്‍ക്കുമായി നിര്‍മ്മിച്ചവയാണെന്നും ഡാനി ജേക്കബ് പറഞ്ഞു.
ഇന്നത്തെ യുവാക്കള്‍ സമയം ട്രാക്ക് ചെയ്യുക മാത്രമല്ല ചെയ്യുന്നത്, അവര്‍ അത് സ്വന്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അതിവിദഗ്ദ്ധമായി രൂപകല്‍പ്പന ചെയ്യപ്പെട്ട ക്രോണോസ് വാച്ചുകള്‍ 5,495 രൂപ മുതല്‍ ലഭ്യമാണ്. ക്രോണോസ് വാച്ചുകള്‍ ഫാസ്റ്റ്ട്രാക്ക് സ്റ്റോറിലും ഓണ്‍ലൈനായി ംംം.ളെേമൃമരസ.ശിലും ലഭ്യമാണ്. കൂടാതെ ടൈറ്റന്‍ വേള്‍ഡിലും രാജ്യത്തുടനീളമുള്ള മറ്റ് അംഗീകൃത ഡീലര്‍മാരില്‍ നിന്നും ക്രോണോസ് ലഭ്യമാണ്.