രാജ്യത്തിന്റെ പുരോഗതിക്ക് പൗരന്റെ ജീവിതാന്തസ്സ് പ്രധാനം : ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

കൊച്ചി: രാജ്യത്തിന്റെ പുരോഗതിക്ക് ഒരോ പൗരനും പ്രതീക്ഷയോടെയും അന്തസ്സോടെയും ജീവിക്കാനുള്ള സാഹചര്യം അനിവാര്യമാണെന്ന് സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ഹൈക്കോടതി അഡ്വക്കേറ്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹൈക്കോടതി ഹാളില്‍ സംഘടിപ്പിച്ച ഭരണഘടനാദിന പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടന നിയമങ്ങളുടെ രേഖ മാത്രമല്ല മറിച്ച് പൗരന്റെ അഭിലാഷങ്ങളുടെ പവിത്ര രേഖയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ സൃഷ്ടിക്കാനാവുമോയെന്നത് സാഹോദര്യത്തെ നാം എത്രമാത്രം സാംശീകരിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് വ്യക്തമാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.നമ്മുടെ ജീവനോപാധികളെല്ലാം വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈക്കോടതി അഡ്വക്കേറ്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹൈക്കോടതി ഹാളില്‍ സംഘടിപ്പിച്ച ഭരണഘടനാദിന പരിപാടിയില്‍ അഭിഭാഷകനായി 50 വര്‍ഷം പിന്നിട്ട മുതിര്‍ന്ന അഭിഭാഷകനും ജനാധിപത്യസംരക്ഷണ സമിതി(ജെഎസ്എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ അഡ്വ. എ. എന്‍ രാജന്‍ ബാബുവിനെ സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആദരിച്ചപ്പോള്‍

അഭിഭാഷകരായി 50 വര്‍ഷം പിന്നിട്ട 93 മുതിര്‍ന്ന അഭിഭാഷകരെ ചടങ്ങില്‍ ആദരിച്ചു.കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അധ്യക്ഷത വഹിച്ചു. ഹൈക്കോടതി അഡ്വക്കേറ്റസ് അസ്സോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായ്, സെക്രട്ടറി അനൂപ്.വി നായര്‍, ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഇന്‍ ചാര്‍ജ്ജ് ടി.സി കൃഷ്ണ, യു.ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love
TAGS:
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions