കൊച്ചി: സ്‌കിന്‍ ആന്റ് ഹെയര്‍ കെയര്‍ രംഗത്തെ പ്രമുഖരായ ക്യൂട്ടീസ് ഇന്റര്‍നാഷണല്‍ ക്ലിനിക്കിന്റെ കേരളത്തിലെ ഏറ്റവും വലിയ ബ്രാഞ്ച് കൊച്ചിയില്‍ റീലോഞ്ച് ചെയ്തു. സിനിമാ താരങ്ങളായ അര്‍ജുന്‍ അശോകനും അന്ന ബെന്നും ചേര്‍ന്ന് റീലോഞ്ച് നിര്‍വഹിച്ചു. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ക്യൂട്ടീസ് ഇന്റര്‍നാഷണല്‍ ക്ലിനിക്കിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷജീര്‍ മച്ചിഞ്ചേരി, വൈസ് ചെയര്‍മാനും സി ഇ ഒയുമായ ജയന്‍ കെ പിള്ളൈ എന്നിവരും പങ്കെടുത്തു.
കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ പാര്‍ക്ക് റസിഡന്‍സിക്ക് സമീപം മൂന്ന് നിലകളിലായാണ് ക്യൂട്ടീസ് പ്രവര്‍ത്തിക്കുന്നത്. കൊച്ചിക്കു പുറമേ തിരുവനന്തപുരം, കോഴിക്കോട്, കോട്ടക്കല്‍, ബംഗളൂരു, ഹൈദരബാദ്, ദുബൈ, ഷാര്‍ജ, ഒമാന്‍, യു കെ എന്നിവിടങ്ങളിലും ക്യൂട്ടീസ് പ്രവര്‍ത്തിക്കുന്നുണ്ട്. സൗദി അറേബ്യ, ഖത്തര്‍, അല്‍ഐന്‍, റാസല്‍ഖൈമ, മുംബൈ എന്നിവിടങ്ങളില്‍ ക്ലിനിക്ക് ആരംഭിക്കാനുള്ള നടപടികളിലാണെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
ഷാജു ശ്രീധര്‍, കിച്ചു ടെല്ലസ്, പ്രശാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളും കാതല്‍ ദി കോര്‍ സിനിമയുടെ എഴുത്തുകാരന്‍ ആദര്‍ശ് സുകുമാരന്‍, ജനപ്രിയ ഇന്‍ഫ്ളുവന്‍സര്‍മാരായ കിടിലം ഫിറോസ് മുനീര്‍ മലപ്പുറം, ഐപ് വള്ളിക്കാടന്‍ തുടങ്ങിയവരും ചടങ്ങില്‍ അതിഥികളായിരുന്നു. ശബരീഷ് പ്രഭാകരനും സംഘവും സംഗീത നിശയും ധീര ഡാന്‍സ് കമ്പനി പെര്‍ഫോമന്‍സും അവതരിപ്പിച്ചു. മീര അനില്‍ അവതാരകയായിരുന്നു.