കൊച്ചി: ഇന്ത്യന്‍ സമുദ്രമേഖലയില്‍ നാവികസേനയുടെ ചാരക്കണ്ണുകളായിരുന്ന ആറ് സെര്‍ചര്‍ യുഎവി (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍) വിമാനങ്ങള്‍ ഇനി ചരിത്രത്തിന്റെ ഭാഗം. ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തേകാനായി 2002 ല്‍ ഇസ്രയേലില്‍ നിന്ന് എത്തിച്ച ആറ് സെര്‍ചര്‍ എംകെ 2 ആളില്ലാ വിമാനങ്ങളാണ് 22 വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്നലെ ദക്ഷിണ മേഖലാ നാവിക ആസ്ഥാനത്ത് നടത്തിയ ചടങ്ങില്‍ വെച്ച് അവസാന പറക്കലിനു ശേഷം വിരമിച്ചത്. ഐഎന്‍എസ് ഗരുഡയില്‍ നടന്ന ചടങ്ങില്‍ ദക്ഷിണ നാവിക കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ ഉപല്‍ കുണ്ടു അടക്കമുളള ഉന്നത നാവിക ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും സെര്‍ചറിന്റെ അവസാനത്തെ പറക്കലിന് സാക്ഷികളായി
തേവര സ്വദേശി കമാന്‍ഡര്‍ ശ്രീകാന്ത് ബോസ് ആണ് സെര്‍ച്ചറിന്റെ പറക്കല്‍ നിയന്ത്രിച്ചത്. സെര്‍ച്ചറില്‍ സേവനം ചെയ്തിരുന്ന വിരമിച്ച നാവിക സേന ഉദ്യാഗസ്ഥനും സെര്‍ച്ചറിന്റെ വിരമിക്കല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. അവസാന പറക്കലിലും പതിനായിരം അടി ഉയരത്തില്‍ പറന്നതിനു ശേഷമായിരുന്നു ലാന്റിംഗ്.സൈനിക ആവശ്യങ്ങള്‍ക്ക് പുറമേ സിവിലിയന്‍ ആവശ്യങ്ങള്‍ക്കും സെര്‍ച്ചറുകള്‍ ഉപയോഗപ്പെടുത്തിയിരുന്നു. സേവനത്തില്‍ നിന്നിം വിരമിച്ച ആറ് സെര്‍ച്ചറുകളും ഐഎന്‍എസ് ഗരുഡയിലെ യാര്‍ഡിലേക്കാണ് മാറ്റിയിരിക്കുന്നത്.ജയ് വിളികളോടെയാണ് സൈനികര്‍ വിരമിച്ച സെര്‍ച്ചറുകളെ യാത്രയാക്കിയത്