25kVA മുതല്‍ 125kVA വരെ പവര്‍ റേഞ്ചില്‍ ലഭ്യമായിട്ടുള്ള CPCB IV+ കംപ്ലയിന്റ് ടാറ്റ മോട്ടോര്‍സ് ജെന്‍സെറ്റ്സ്, 55 – 138വു പവര്‍ നോഡ്സ് മുതലുള്ള CEV BS V എമിഷന്‍ കംപ്ലയിന്റ് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനുകള്‍, ലൈവ് ആക്സിലുകള്‍, ട്രെയിലര്‍ ആക്സില്‍സും കോംപോണന്റുകളും തുടങ്ങിയ എക്സിബിഷനില്‍ ഉള്‍പ്പെടുന്നു.
കൊച്ചി: ബൗമ കോണ്‍എക്പോ 2024ല്‍ ഏറ്റവും നവീന സാങ്കേതിക വിദ്യകള്‍ അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളും, മൊബിലിറ്റി സൊല്യൂഷന്‍സ് സേവനദാതാക്കളുമായ ടാറ്റ മോട്ടേഴ്സ്. 25kVA മുതല്‍ 125kVA വരെ പവര്‍ റേഞ്ചില്‍ ലഭ്യമായിട്ടുള്ള CPCB IV+ കംപ്ലയിന്റ് ടാറ്റ മോട്ടോര്‍സ് ജെന്‍സെറ്റ്സ്, 55 – 138വു പവര്‍ നോഡ്സ് മുതലുള്ള CEV BS V എമിഷന്‍ കംപ്ലയിന്റ് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനുകള്‍, ലൈവ് ആക്സിലുകള്‍, ട്രെയിലര്‍ ആക്സില്‍സും കോംപോണന്റുകളും തുടങ്ങിയ എക്സിബിഷനില്‍ ഉള്‍പ്പെടുന്നു.
മെറ്റീരിയല്‍ ഹാന്‍ഡ്ലിംഗ്, കണ്‍സ്ട്രക്ഷന്‍ എക്വുപ്മെന്റ്, ഇന്‍ഡസ്ട്രിയല്‍ ആപ്ലിക്കേഷന്‍സ്, ലോജിസ്റ്റിക്സ് സെഗ്മെന്റുകള്‍ തുടങ്ങിയവയലെ ആവശ്യകതകള്‍ കണക്കിലെടുത്താണ് ഈ സൊല്യൂഷനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉയര്‍ന്ന കാര്യക്ഷമയ്ക്കും ഈടിനും വേണ്ടി തയ്യാറാക്കിയതാണിവ.
ഏറ്റവും നൂതന സാങ്കേതികവിദ്യകള്‍ തിരയുന്ന ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ടാറ്റ മോട്ടോര്‍സ് ആഗ്രിഗേറ്റേര്സ് അവതരിപ്പിക്കാനുള്ള ഏറ്റവും മികച്ച വേദിയാണ് ബൗമ കോണ്‍എക്പോ. ഉപഭോക്താക്കളുടെ നിര്‍ദേശങ്ങളില്‍ നിന്നാണ് ഈ ആഗ്രിഗേറ്റ്സ് തയ്യാറാക്കിയിരിക്കുന്നു. ഉപഭോക്താക്കളുടെ നേരിട്ടുള്ള ശബ്ദമാണിതെന്ന് പറയാം. ജെന്‍സെറ്റുകള്‍ ഉപയോഗിച്ച് പവര്‍ സൊല്യൂഷനുകള്‍ വിതരണം ചെയ്യുന്നു,
സിഇവി ബിഎസ് വി എമിഷന്‍-കംപ്ലയന്റ് ഇന്‍ഡസ്ട്രിയല്‍ ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ പ്രാപ്തമാക്കുന്നു, എഞ്ചിനുകളും ലൈവ് ആക്സിലുകളും, ട്രെയിലര്‍ ആക്സിലുകളും ഘടകങ്ങളും ഉപയോഗിച്ച് ലോജിസ്റ്റിക്സ് ശക്തിപ്പെടുത്തുന്നുവെന്ന ടാറ്റ മോട്ടോര്‍സ് കൊമേഴ്ഷ്യല്‍ വെഹിക്കിള്‍സ് സ്പെയേഴ്സ് ആന്റ് നോണ്‍ വെഹിക്കുലര്‍ ബിസിനസ് ഹെഡ് വിക്രം അഗര്‍വാള്‍ പറഞ്ഞു.