ജനപ്രിയ സിനിമകള്‍ പ്രഖ്യാപിച്ച് ഐഎംഡിബി

കല്‍ക്കി 2898-AD യാണ് 2024 ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ സിനിമ. ഏറ്റവും ജനപ്രിയ ഇന്ത്യന്‍ വെബ് സീരീസായി പട്ടികയിലുള്ളത് ഹീരാമണ്ഡി: ഡയമണ്ട് ബസാറാണ്. മലയാള ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്

 

കൊച്ചി: സിനിമകള്‍, ടിവി ഷോകള്‍, സെലിബ്രിറ്റികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഉറവിടമായ IMDb (www.imdb.com), 2024ല്‍ ലോകമെമ്പാടുമുള്ള IMDb ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യന്‍ സിനിമകളുടേയും 10 വെബ് സീരീസുകളുടേയും പട്ടിക പ്രഖ്യാപിച്ചു.

കല്‍ക്കി 2898-AD യാണ് 2024 ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ സിനിമ. 2024 ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ വെബ് സീരീസായി പട്ടികയിലുള്ളത് ഹീരാമണ്ഡി: ഡയമണ്ട് ബസാറാണ്. മലയാള ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കല്‍ക്കി 2898-എ.ഡി, സ്ത്രീ 2: സര്‍കതേ കാ ആതങ്ക്, മഹാരാജാ, ശൈത്താന്‍, ഫൈറ്റര്‍, മഞ്ഞുമ്മല്‍ ബോയ്സ്, ഭൂല്‍ ഭുലയ്യ 3, കില്‍, സിംഗം എഗെയ്ന്‍, ലാപത ലേഡീസ് എന്നിവയാണ് കങഉയയുടെ 2024-ലെ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യന്‍ സിനിമകള്‍.

ഹീരമാണ്ടി: ഡയമണ്ട് ബസാര്‍, മിര്‍സാപൂര്‍, പഞ്ചായത്ത്, ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ തുടങ്ങിയവയാണ് ഏറ്റവും ജനപ്രിയമായ ഇന്ത്യന്‍ വെബ് സീരീസുകളുടെ പട്ടികയിലുള്ളത്.സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച അസാമാന്യ പ്രേക്ഷകരുടെ പിന്തുണയ്ക്ക് കല്‍ക്കി 2898-എഡിയുടെ സംവിധായകന്‍ നാഗ് അശ്വിന്‍ നന്ദി പറഞ്ഞു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഇനിയും അവിസ്മരണീയമായ കഥകള്‍ എത്തിക്കാന്‍ തയ്യാറായി ഞങ്ങള്‍ 2025-നെ പുതിയ ആവേശത്തോടെ കാത്തിരിക്കുന്നുവെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ സീരീസ് മേധാവി തന്യാ ബാമി പറഞ്ഞു,

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions