‘സുരക്ഷിത മാര്‍ഗ് ‘ പദ്ധതിയ്ക്ക് തുടക്കം

പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം ജോയിന്റ് ആര്‍ടിഒ സി.ഡി അരുണും ലോഗോ പ്രകാശനം ജോയിന്റ് ആര്‍ടിഒ സി.ഡി അരുണും എസ്.സി.എം.എസ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റോഡ് സേഫ്റ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡയറക്ടര്‍ ജി. ആദര്‍ശ്കുമാറും സംയുക്തമായും നിര്‍വ്വഹിച്ചു

 

കൊച്ചി: വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും റോഡ് സുരക്ഷ സംബന്ധിച്ച് ബോധവല്‍ക്കരിക്കുന്നതിനായി നടപ്പിലാക്കി വരുന്ന ‘ സുരക്ഷിത മാര്‍ഗ് ‘ റോഡ് സുരക്ഷ സ്‌കൂളുകളിലൂടെ പദ്ധതിയ്ക്ക് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം ജോയിന്റ് ആര്‍ടിഒ സി.ഡി അരുണും ലോഗോ പ്രകാശനം ജോയിന്റ് ആര്‍ടിഒ സി.ഡി അരുണും എസ്.സി.എം.എസ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റോഡ് സേഫ്റ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡയറക്ടര്‍ ജി. ആദര്‍ശ്കുമാറും സംയുക്തമായും നിര്‍വ്വഹിച്ചു.

പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ സംബന്ധിച്ച് ജി ആദര്‍ശ് കുമാര്‍ ചടങ്ങില്‍ വിശദീകരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജബീന ഇ്ബ്രാഹിം അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ നവാസ് ദാവൂദ്, എസ്.സി.എം.എസ് ഗ്രൂപ്പ് മോഡറേറ്റര്‍ റോണി തെരേസാ ഡേവിഡ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രശാന്ത്, ഡിവിന്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഷെഫീഖ് മാലിക്ക് മുഹമ്മദ്, വൈസ് പ്രസിഡന്റ് എ. സി ഷിനാസ്, സ്‌കൂള്‍ ഹെഡ് ബോയ് അല്‍ബാബ് ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സമ്മേളനത്തെ തുടര്‍ന്ന് റോഡ് സുരക്ഷയെ അടിസ്ഥാനമാക്കി നടത്തിയ ഓണ്‍ലൈന്‍ ക്വിസില്‍ വിജയികളായവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി. മൂന്നു മാസം നീണ്ടു നില്‍ക്കുന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയാണ് സംഘടിപ്പിക്കുന്നത്. പ്രാജക്ട് സുരക്ഷിത് മാര്‍ഗ് ഇന്റര്‍സ്‌കൂള്‍ പെയിന്റിംഗ് മത്സരം, റോഡ് ഷോകള്‍, ക്വിസുകള്‍ ഉള്‍പ്പെടെയുളളവ ഉണ്ടാകും. കുറ്റുക്കാരന്‍ ഓട്ടോമൊബാല്‍സിന്റെ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് എസ്.സി.എം.എസ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റോഡ് സേഫ്റ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷനുമായി സഹകരിച്ചാണ് സുരക്ഷിതമാര്‍ഗ് പദ്ധതി സ്‌കൂളുകളില്‍ നടപ്പിലാക്കുന്നത്.

 

 

Spread the love