വൈദ്യുതി ചാര്‍ജ്ജ് വര്‍ധന: കെ.വി.വി.ഇ.എസ് പന്തംകൊളുത്തി പ്രകടനം നടത്തി

എറണാകുളം ജില്ലയിലെ 245 യൂണിറ്റുകളുടെ ആഭിമുഖ്യത്തിലും പ്രതിഷേധം സംഘടിപ്പിച്ചു. എറണാകുളം ടൗണ്‍ നോര്‍ത്ത്, പച്ചാളം യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.

 

കൊച്ചി:വൈദ്യുതിചാര്‍ജ്ജ് വര്‍ധനവിനെതിരെ കേരള വ്യാപാരിവ്യവസായി ഏകോപന സമിതിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി പന്തംകൊളുത്തി പ്രകടനം നടത്തി. എറണാകുളം ജില്ലയിലെ 245 യൂണിറ്റുകളുടെ ആഭിമുഖ്യത്തിലും പ്രതിഷേധം സംഘടിപ്പിച്ചു. എറണാകുളം ടൗണ്‍ നോര്‍ത്ത്, പച്ചാളം യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.

പച്ചാളം യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് പി. സുരേഷ് ഗോപി, ജനറല്‍ സെക്രട്ടറി സി.വി രാജു, വനിതാ വിംഗ് നേതാക്കളായ സിന്ധു രമേഷ്, പ്രീമാ ബാബു, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, എറണാകുളം ടൗണ്‍ നോര്‍ത്ത് യൂണിറ്റ് പ്രസിഡന്റ് ദീപു ജോസഫ്, ജനറല്‍ സെക്രട്ടറി ജംഷീര്‍ വാഴയില്‍, ട്രഷറര്‍ സൂരജ് പള്ളിക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Spread the love