ഏഴു ശതമാനം വളര്‍ച്ച പ്രതീക്ഷ; ആക്സിസ് ബാങ്ക് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് 

ആഗോള തലത്തില്‍ ഉയര്‍ന്ന നിരക്കുകളും ഡോളര്‍,രൂപ നിരക്കുകളില്‍ ചാഞ്ചാട്ടവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

 

കൊച്ചി: ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പ്രശ്ചാത്തലത്തിലും അടുത്ത സാമ്പത്തിക വര്‍ഷം ഏഴു ശതമാനം വളര്‍ച്ച പ്രതീക്ഷി്ക്കുന്നതായി ആക്സിസ് ബാങ്കിന്റെ ഇന്ത്യ ഇക്കണോമിക് ആന്റ് മാര്‍ക്കറ്റ് ഔട്ട്ലുക്ക് 2025 റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വം, പലിശ നിരക്കു വര്‍ധനവ്, വളര്‍ച്ചയിലെ ഇടിവ്, ചൈനയിലെ പണച്ചുരുക്ക സാധ്യത, കറന്‍സികളിലെ ചാഞ്ചാട്ടം തുടങ്ങിയ ഘടകങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ കുറിച്ചുള്ള റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഈ സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട സുപ്രധാന ഘടകങ്ങള്‍ ഏഴു ശതമാനം വളര്‍ച്ചാ നിരക്ക് എന്ന നിലയില്‍ നീങ്ങാന്‍ സഹായകമാകും എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ആഗോള തലത്തില്‍ ഉയര്‍ന്ന നിരക്കുകളും ഡോളര്‍,രൂപ നിരക്കുകളില്‍ ചാഞ്ചാട്ടവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.സാമ്പത്തിക രംഗം, വായ്പ തുടങ്ങിയവയില്‍ നിയന്ത്രണങ്ങള്‍ ഉള്ള രീതിയിലേക്കാണ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ ഇടിവു നയിച്ചത്.

സാമ്പത്തിക ചെലവുകള്‍ ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ഇതേ സമയം ഇന്ത്യയില്‍ സൂക്ഷ്മ തലത്തിലെ ഇളവുകള്‍ വായ്പാ വളര്‍ച്ച വീണ്ടും ശക്തമാകാന്‍ സഹായിക്കുമെന്നും മൂലധന സ്ഥാപനവും മൂലധനത്തിന്റെ വരവും 2026 സാമ്പത്തിക വര്‍ഷത്തില്‍ ഏഴു ശതമാനത്തിനു മുകളില്‍ വളര്‍ച്ചയുണ്ടാകാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

 

Spread the love