കോളജ് വിദ്യാര്‍ഥികള്‍ക്ക് ബിഫസ്റ്റ് പരിശീലനം നല്‍കി ആസ്റ്റര്‍ മെഡ്‌സിറ്റി 

ബിഫസ്റ്റ് സെഷന്റെ ആദ്യഘട്ടത്തില്‍ 250 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കിയത്. അടുത്ത സെഷനില്‍ 250 പേര്‍ക്ക് കൂടി പരിശീലനം നല്‍കും.

 

ആലുവ: അത്യാഹിത ഘട്ടങ്ങളില്‍ മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള പ്രാഥമിക ശുശ്രൂഷാ മാര്‍ഗങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നിനായി ആസ്റ്റര്‍ മെഡ്‌സിറ്റി ആവിഷ്‌കരിച്ച ബി ഫസ്റ്റ് പദ്ധതിയുടെ പരിശീലനം ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ (യു.സി കോളേജ്) നടന്നു. ബേസിക് ലൈഫ് സപ്പോര്‍ട്ട് (പ്രാഥമിക ജീവന്‍ രക്ഷ പരിശീലനം- ബി.എല്‍.എസ്) പരിശീലിപ്പിക്കുന്നതിലാണ് സെഷന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.

മെഡിക്കല്‍ അത്യാഹിതങ്ങള്‍ ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും കൈകാര്യം ചെയ്യാന്‍ വ്യക്തികളെ പരിശീലിപ്പിക്കുന്നതിലൂടെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുള്ള മരണങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതാണ് ആസ്റ്ററിന്റെ ബിഫസ്റ്റ് പദ്ധതി.

അഞ്ഞൂറാമത് ബിഫസ്റ്റ് സെഷന്റെ ആദ്യഘട്ടത്തില്‍ 250 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കിയത്. അടുത്ത സെഷനില്‍ 250 പേര്‍ക്ക് കൂടി പരിശീലനം നല്‍കും. പരിശീലന സെഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അത്യാഹിതങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സജ്ജമായ റാപ്പിഡ് റെസ്പോണ്‍സ് ടീമില്‍ (ഞഞഠ) ചേരുന്നതിന് കൂടുതല്‍ പരിശീലനം നല്‍കും.

ആസ്റ്റര്‍ മെഡ്‌സിറ്റി സി.ഇ.ഒ ഡോ.നളന്ദ ജയദേവ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എമര്‍ജന്‍സി മെഡിസിന്‍ ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ്, യു.സി കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ ഡോ. അജലേഷ് ബി. നായര്‍, യു.സി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. മിനി ആലീസ്, യുസി കോളേജ് 22 കെ. ബറ്റാലിയന്‍ എന്‍സിസി ഓഫീസര്‍ മേജര്‍ കെ.എസ് നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Spread the love