പുരപ്പുറ സോളാര്‍ പദ്ധതി: മാര്‍ച്ചില്‍ 10 ലക്ഷം വീടുകളില്‍ സ്ഥാപിക്കും

solar project

ഒക്ടോബറില്‍ 20 ലക്ഷമായും 2026 മാര്‍ച്ചോടെ 40 ലക്ഷമായും 2027 മാര്‍ച്ചോടെ ഒരു കോടിയായും ഉയരുമെന്നുമാണ് പ്രതീക്ഷ

 

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഗാര്‍ഹിക പുരപ്പുറ സോളാര്‍ പദ്ധതിയായ പി എം സൂര്യ ഘര്‍ മുഫ്ത് ബിജ്ലി യോജന  ഇന്ത്യയുടെ സൗരോര്‍ജ മേഖലയെ മാറ്റിമറിക്കുന്നു. 2025 മാര്‍ച്ചോടെ, 10 ലക്ഷം വീടുകളില്‍ പദ്ധതി സ്ഥാപിക്കുമെന്നും ഒക്ടോബറില്‍ 20 ലക്ഷമായും 2026 മാര്‍ച്ചോടെ 40 ലക്ഷമായും 2027 മാര്‍ച്ചോടെ ഒരു കോടിയായും ഉയരുമെന്നുമാണ് പ്രതീക്ഷയെന്നും അധികൃതര്‍ വ്യക്തമാക്കി.

പിഎംഎസ്ജിഎംബിവൈ ആരംഭിച്ച് 9 മാസത്തിനുള്ളില്‍ 6.3 ലക്ഷം വീടുകളില്‍ പുരപ്പുറ സൗരോര്‍ജ നിലയം സ്ഥാപിച്ചു. പ്രതിമാസ ശരാശരി 70,000 ആണ്. 2024 ഫെബ്രുവരിയില്‍ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് പ്രതിമാസ ശരാശരി 7000 ആയിരുന്നു. ഇതിനെ അപേക്ഷിച്ച് പത്തിരട്ടി വര്‍ധനയാണു നിലവില്‍ രേഖപ്പെടുത്തുന്നത്. കരുത്തുറ്റ അടിസ്ഥാനസൗകര്യങ്ങളും പങ്കാളികളുടെ സഹകരണവും പ്രതിഫലിപ്പിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ അസാധാരണമായ പുരോഗതി കൈവരിച്ചു.

പ്രതീക്ഷിച്ചതിനും മുമ്പേയുള്ള പിഎംഎസ്ജിഎംബിവൈയുടെ പുരോഗതി ദൃഢമായ അടിത്തറ പാകിയതിന്റെ തെളിവാണ്. വരുംമാസങ്ങളില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ പാതയിലുള്ള പദ്ധതി, പുരപ്പുറ സൗരോര്‍ജത്തില്‍ സുസ്ഥിരഭാവിക്കു വഴിയൊരുക്കുന്നു.പദ്ധതി അതിവേഗം നടപ്പാക്കുന്നതിന് പ്രാരംഭതലത്തിലെ വെല്ലുവിളികള്‍ ഫലപ്രദമായി അഭിസംബോധന ചെയ്തു. ആവശ്യമായ വൈദ്യുതശേഷി ഉറപ്പാക്കാന്‍ ഡിസ്‌കോമുകള്‍ ഓട്ടോലോഡ് മെച്ചപ്പെടുത്തലുകള്‍ നടത്തി. അതേസമയം 10സണ വരെയുള്ള സംവിധാനങ്ങള്‍ക്കുള്ള സാങ്കേതിക സാധ്യതാ റിപ്പോര്‍ട്ടുകള്‍ ഒഴിവാക്കി നിയന്ത്രണ തടസ്സങ്ങള്‍ കുറച്ചു. ഡിസ്‌കോമുകളുടെ സമയബന്ധിത പരിശോധനകള്‍ സബ്സിഡി വിതരണം വേഗത്തിലാക്കുകയും, നടപടികള്‍ നെറ്റ് മീറ്ററുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു. വില്‍പ്പന അടിത്തറ വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ ദ്രുതഗതിയിലുള്ള വിന്യാസത്തെ പിന്തുണച്ചു. 3സണ വരെയുള്ള സംവിധാനങ്ങള്‍ക്കായി ജന്‍ സമര്‍ഥ് പോര്‍ട്ടലിലൂടെ താങ്ങാനാകുന്ന ധനസഹായ മാര്‍ഗങ്ങള്‍ ഒരുക്കിയതായും അധികൃതര്‍ വ്യക്തമാക്കി.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions