എന്‍ആര്‍ഐ ഗോള്‍ഡ് ഫെസ്റ്റിന് തുടക്കം

പഴയ സ്വര്‍ണ്ണം മാറ്റിയെടുക്കുമ്പോള്‍ ഗ്രാമിന് 50 രൂപ അധികം ലഭിക്കുന്നതോടൊപ്പം ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25% വിലക്കുറവും, കല്ലുകളുടെ വിലയില്‍ 25% ഇളവും ഈ ഫെസ്റ്റിന്റെ ഭാഗമായി ലഭ്യമാകും.

 

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് എന്‍ആര്‍ഐ ഗോള്‍ഡ് ഫെസ്റ്റിന് തുടക്കമിട്ടു. പഴയ സ്വര്‍ണ്ണം മാറ്റിയെടുക്കുമ്പോള്‍ ഗ്രാമിന് 50 രൂപ അധികം ലഭിക്കുന്നതോടൊപ്പം ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25% വിലക്കുറവും, കല്ലുകളുടെ വിലയില്‍ 25% ഇളവും ഈ ഫെസ്റ്റിന്റെ ഭാഗമായി ലഭ്യമാകും. ജനുവരി 5 വരെ തുടരുന്ന ഈ ഫെസ്റ്റ്, കുടുംബസംഗമങ്ങള്‍ക്കായും ആഘോഷങ്ങള്‍ക്കായും ഇന്ത്യയില്‍ എത്തുന്ന എന്‍ആര്‍ഐകള്‍ക്കായി ഒരുക്കിയ മികച്ച അവസരം കൂടിയാണ്.

‘എന്‍ആര്‍ഐ ഗോള്‍ഡ് ഫെസ്റ്റ് വഴി ഉപഭോക്താക്കള്‍ക്ക് ആഭരണങ്ങള്‍ സ്വന്തമാക്കാനുള്ള അപൂര്‍വ്വമായ അവസരമാണ് ഞങ്ങള്‍ ഒരുക്കുന്നത്’ എന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് അലുക്കാസ് പറഞ്ഞു. ഈ ക്രിസ്തുമസ് പുതുവര്‍ഷ വേളയില്‍ ആധുനിക ഡിസൈനുകള്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഈ ഫെസ്റ്റിലൂടെ സാധ്യമാകുന്നത്. ജോയാലുക്കാസിന്റെ വിശാലമായ ആഭരണ ശേഖരം എല്ലാ അഭിരുചിക്കും അനുസരിച്ചുള്ളവര്‍ക്ക് അനുയോജ്യമാണ്. ജോയാലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും എന്‍ആര്‍ഐ ഗോള്‍ഡ് ഫെസ്റ്റിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകും.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions