സന്നദ്ധ സംഘടനയായ പ്ലാന്‍@എര്‍ത്തും എച്ച് സി എല്‍ ഫൗണ്ടേഷന് കീഴിലുള്ള എച്ച് സി എല്‍ടെക്ക് ഗ്രാന്റും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
കൊച്ചി: കായലില്‍ നിന്നും കടലില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളാല്‍ നിര്‍മ്മിച്ച കലാസൃഷ്ടികളുടെ പ്രദര്‍ശനം ‘പ്ലാന്‍ അറ്റ് ആര്‍ട് ‘ ആരംഭിച്ചു. ഫോര്‍ട്ടുകൊച്ചി ജയില്‍ ഓഫ് ഫ്രീഡം സ്ട്രഗിള്‍ കെട്ടിടത്തില്‍ ആരംഭിച്ച പ്രദര്‍ശനം കെ.ജെ. മാക്സി എം.എല്‍.എ ഉദ്ഘാടനം ചെയ്യ്തു. കൊച്ചിന്‍ ഹെറിറ്റേജ് സോണ്‍ കണ്‍സെര്‍വേഷന്‍ സൊസൈറ്റി സെക്രട്ടറി ബോണി തോമസ്, പ്ലാന്‍@എര്‍ത്ത് പ്രസിഡന്റ് മുജീബ് മുഹമ്മദ്, എന്നിവര്‍ പങ്കെടുത്തു.
സന്നദ്ധ സംഘടനയായ പ്ലാന്‍@എര്‍ത്തും എച്ച് സി എല്‍ ഫൗണ്ടേഷന് കീഴിലുള്ള എച്ച് സി എല്‍ടെക്ക് ഗ്രാന്റും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കൊച്ചിന്‍ ഹെറിറ്റേജ് സോണ്‍ കണ്‍സെര്‍വേഷന്‍ സൊസൈറ്റിയും കൊച്ചിന്‍ കാര്‍ണിവലും പ്രദര്‍ശനവുമായി സഹകരിക്കുന്നു.ഡിസംബര്‍ 30 വരെ രാവിലെ 10 മുതല്‍ രാത്രി എട്ട് മണിവരെ നടക്കുന്ന പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ലോകപ്രശസ്ത കലാകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ ചിത്രങ്ങളുടെ അനുകരണങ്ങള്‍ ഉള്‍പ്പെടെയുള്ള 30 ഓളം കലാസൃഷ്ടികളാണ് പ്രദര്‍ശനത്തിലുളളത്.
ഡ്രോപ്പ് പദ്ധതിയുടെ (്രൈഡവ് ടു റിക്കവര്‍ ഓഷ്യന്‍ പ്ലാസ്റ്റിക്ക്) ഭാഗമായാണ് പ്ലാന്‍@എര്‍ത്ത് കടലില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിച്ച വലയുടെ അവശിഷ്ടങ്ങളും മറ്റ് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ചേര്‍ത്താണ് കലാ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്ലാന്‍@എര്‍ത്തിലെ ഡിസൈനിങ്ങ് ടീമാണ് കലാനിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കിയത്. പ്രദര്‍ശനത്തിന്റെ ഭാഗമായി ഫോര്‍ട്ടുകൊച്ചി ജയില്‍ ഓഫ് ഫ്രീഡം സ്ട്രഗിള്‍ കെട്ടിട വളപ്പില്‍ വിവിധ കലാപരിപാടികള്‍ ഉണ്ടാകും.