നോര്‍വേയ്ക്കായി യു.സി.എസ്.എല്‍ന്റെ ആദ്യ കപ്പല്‍ പുറത്തിറക്കി

റോയല്‍ നോര്‍വീജിയന്‍ എംബസിയിലെ മിനിസ്റ്റര്‍ കൗണ്‍സലറും ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷനുമായ മിസ്. മാര്‍ട്ടിന്‍ ആംദല്‍ ബോത്തൈ ആണ് കപ്പല്‍ പുറത്തിറക്കിയത്.

 

കൊച്ചി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ്, വില്‍സണ്‍ എ.എസ്.എ. നോര്‍വേയ്ക്കു നിര്‍മ്മിക്കുന്ന ആറ് 3800 ടി.ഡി.ഡബ്ല്യു. ജനറല്‍ കാര്‍ഗോ കപ്പലുകളടങ്ങുന്ന പരമ്പരയിലെ ആദ്യ കപ്പല്‍ പുറത്തിറക്കി.

റോയല്‍ നോര്‍വീജിയന്‍ എംബസിയിലെ മിനിസ്റ്റര്‍ കൗണ്‍സലറും ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷനുമായ മിസ്. മാര്‍ട്ടിന്‍ ആംദല്‍ ബോത്തൈ ആണ് കപ്പല്‍ പുറത്തിറക്കിയത്. വില്‍സണ്‍ എ.എസ്.എ.യുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഐനാര്‍ ടോണ്‍സി നോടൊപ്പം കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായര്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലെ ഡയറക്ടര്‍ (ടെക്നിക്കല്‍) ബിജോയ് ഭാസ്‌കര്‍, ഉഡുപ്പികൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എ ഹരികുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

നോര്‍വേയിലെ ബെര്‍ഗെന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വില്‍സണ്‍ എ.എസ്.എ., യൂറോപ്പിലെ പ്രമുഖ ഷോര്‍ട്ട് സീ ഫ്ലീറ്റ് ഓപ്പറേറ്ററാണ്, കൂടാതെ യൂറോപ്പിലുടനീളം ഏകദേശം 15 ദശലക്ഷം ടണ്‍ ്രൈഡ കാര്‍ഗോ എത്തിക്കുകയും ചെയ്യുന്നു. കമ്പനി 1500 ഡി.ഡബ്ള്യു.ടി. മുതല്‍ 8500 ഡി.ഡബ്ള്യു.ടി. വരെയുള്ള 130 ഓളം കപ്പലുകളുടെ ഒരു നിര പ്രവര്‍ത്തിപ്പിക്കുന്നു.വില്‍സണ്‍ എഎസ്എ, 2024 ജൂണിലും 2024 സെപ്റ്റംബറിലുമായി രണ്ട് ബാച്ചുകളായി 6300 ടി.ഡി.ഡബ്ല്യു. ്രൈഡ കാര്‍ഗോ കപ്പലുകളുടെ 8 എണ്ണത്തിനുള്ള ഓര്‍ഡറിലും ഒപ്പുവച്ചു. ആകെ 14 കപ്പലുകള്‍. പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് യാര്‍ഡ് ഏറ്റെടുത്തതിനുശേഷം, യു.സി.എസ്.എല്‍ അദാനി ഹാര്‍ബര്‍ സര്‍വീസസ് ലിമിറ്റഡ് കമ്പനിയായ ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡിനു വേണ്ടി രണ്ട് 62 ടണ്‍ ബൊള്ളാര്‍ഡ് പുള്‍ ടഗ്ഗുകള്‍, എന്നിവ പോള്‍സ്റ്റാര്‍ മാരിടൈം ലിമിറ്റഡിനു വേണ്ടി രണ്ട് 70 ടണ്‍ ബൊള്ളാര്‍ഡ് പുള്‍ ടഗ്ഗുകള്‍ എന്നിവ നിര്‍മ്മിച്ചു നല്‍കി.ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡ് (മൂന്ന്), പോള്‍സ്റ്റാര്‍ മാരിടൈം ലിമിറ്റഡ് (ഒന്ന്) എന്നിങ്ങനെ നാല് 70 ടണ്‍ ബൊള്ളാര്‍ഡ് പുള്‍ ടഗുകളുടെ കൂടുതല്‍ ഓര്‍ഡറുകളും യു.സി.എസ്.എല്‍.ന് ലഭിച്ചിട്ടുണ്ട്.

കപ്പലിന് 89.43 മീറ്റര്‍ നീളവും 13.2 മീറ്റര്‍ വീതിയും 4.2 മീറ്റര്‍ ഡ്രാഫ്റ്റുമുണ്ട്. നെതര്‍ലാന്‍ഡ്സിലെ കൊനോഷിപ്പ് ഇന്റര്‍നാഷണല്‍ രൂപകല്‍പ്പന ചെയ്ത കപ്പലുകള്‍ യൂറോപ്പിലെ തീരക്കടലില്‍ പൊതു ചരക്ക് ഗതാഗതത്തിനായി പരിസ്ഥിതി സൗഹൃദ ഡീസല്‍ ഇലക്ട്രിക് യാനങ്ങളായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

‘ഉഡുപ്പികൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (യുസി.എസ്.എല്‍.), വില്‍സണ്‍ എ.എസ്.എ.യ്ക്ക് വേണ്ടി കോണോഷിപ്പ് ഇന്റര്‍നാഷണലുമായി സഹകരിച്ച് മികച്ച കപ്പല്‍ നിര്‍മ്മിച്ചുകൊണ്ട് അന്താരാഷ്ട്ര കപ്പല്‍നിര്‍മ്മാണ വിപണിയില്‍ ശക്തമായ ചുവടുറപ്പിച്ചിരിക്കുന്നതായി സി.എസ്.എല്‍. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു നായര്‍ പറഞ്ഞു.

മുമ്പ് ടെബ്മ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് ആയിരുന്ന ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ്, 2020 ല്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് എന്‍.സി.എല്‍.ടി. പ്രക്രിയയിലൂടെ ഏറ്റെടുത്തു, 3 വര്‍ഷത്തിനുള്ളില്‍ അത് ലാഭമുണ്ടാക്കുന്ന കപ്പല്‍ നിര്‍മ്മാണശാലയായി മാറ്റി. സി.എസ്.എല്‍.ന്റെ മുന്‍നിര ഉപസ്ഥാപനവുമായ ഉഡുപ്പിസിഎസ്എല്ലിന് ഇന്ന് 1500 കോടിയിലധികം രൂപയുടെ ഓര്‍ഡര്‍ ബുക്ക് ഉണ്ട്

 

Spread the love