നേവിയുടെ ആന്റി സബ്മറൈന്‍ വെസലിന് കീലിട്ടു

defence cochin shipyard

എട്ട് കപ്പല്‍ നിര്‍മ്മിക്കുന്നതിനായി പ്രതിരോധ മന്ത്രാലയവും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും തമ്മില്‍ 2019 ഏപ്രില്‍ 30ന് കരാര്‍ ഒപ്പുവച്ചിരുന്നു.

 

കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ ആറാമത്തെ ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റിന്റെ കീല്‍ സ്ഥാപിക്കല്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നടന്നു. ദക്ഷിണ നാവികസേന കമാന്‍ഡ് ീഫ് സ്റ്റാഫ് ഓഫീസര്‍ (പരിശീലനം) റിയര്‍ അഡ്മിറല്‍ സതീഷ് ഷേണായി, ശ്രീജിത്ത് കെ നാരായണന്‍, ഡയറക്ടര്‍ (ഓപ്പറേഷന്‍സ്), രാജേഷ് ഗോപാലകൃഷ്ണന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഷിപ് റിപ്പയര്‍സ് ) ,എസ് ഹരികൃഷ്ണന്‍, സിഎസ്എല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഷിപ്പ് ബില്‍ഡിംഗ്), സിഎംഡി എസ് പാര്‍ത്ഥിബന്‍, ഡബ്ല്യുപിഎസ്, വാര്‍ഷിപ്പ് ഓവര്‍സീയിംഗ് ടീം (കൊച്ചി), സിഎംഡി ജിഎസ് സിദ്ധു, ഇന്റഗ്രേറ്റഡ് ഹെഡ്ഡിലെ ഷിപ്പ് പ്രൊഡക്ഷന്‍ ഡയറക്ടര്‍. നേവി), ന്യൂഡല്‍ഹി തുടങ്ങിയവര്‍ ടങ്ങില്‍ പങ്കെടുത്തു.

എട്ട് കപ്പല്‍ നിര്‍മ്മിക്കുന്നതിനായി പ്രതിരോധ മന്ത്രാലയവും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും തമ്മില്‍ 2019 ഏപ്രില്‍ 30ന് കരാര്‍ ഒപ്പുവച്ചിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ സേവനത്തിലുള്ള അഭയ് ക്ലാസ് എ എസ് ഡബ്ല്യു കാര്‍വെറ്റുകള്‍ക്ക് പകരം മാഹി ക്ലാസ് കപ്പലുകള്‍ നിലവില്‍ വരും. ഇവ തീരദേശ സമുദ്രത്തില്‍ ആന്റി സബ്മറൈന്‍ പ്രവര്‍ത്തനങ്ങള്‍, ലോ ഇന്റന്‍സിറ്റി മാരിടൈം ഓപ്പറേഷന്‍സ്എന്നിവ കൂടാതെ സബ്സര്‍ഫേസ് നിരീക്ഷണം ഉള്‍പ്പെടെയുള്ള മൈന്‍ ലേയിംഗ് ഓപ്പറേഷനുകളും ഏറ്റെടുക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവ ആണ് .

25 നോട്ട് ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള കപ്പലുകളില്‍ വെള്ളത്തിനടിയിലുള്ള നിരീക്ഷണത്തിനായി തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതുമായ അത്യാധുനിക SONARS ഘടിപ്പിച്ചിരിക്കുന്നു. ‘ആത്മനിര്‍ഭര്‍ഭാരത്’ എന്നതിന് കീഴില്‍ തദ്ദേശീയമായ ഉള്ളടക്കമുള്ള ഉയര്‍ന്ന സാങ്കേതികതയുള്ള യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യന്‍ കപ്പല്‍നിര്‍മ്മാണ ശേഷിയുടെയും വൈദഗ്ധ്യത്തിന്റെയും മികച്ച ഉദാഹരണമാണിത്. പദ്ധതിയിലെ മൊത്തം എ്ട്ടു വെസലുകളില്‍ അഞ്ച് വെസലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. അവ മെഷിനറികളുടെയും സിസ്റ്റം ഔട്ട്ഫിറ്റിന്റെയും വിവിധ ഘട്ടങ്ങളിലാണ്. പരമ്പരയിലെ ആദ്യ കപ്പല്‍ 2025 മാര്‍ച്ചില്‍ കൈമാറാനാണ് ലക്ഷ്യമിടുന്നത്

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions