ആസ്റ്റര്‍ മെഡ്സിറ്റിക്ക് അംഗീകാരം 

കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റിയെ ക്വാളിറ്റി പ്രൊമോഷന്‍ കേന്ദ്രമായി പ്രഖ്യാപിച്ച് കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത്കെയര്‍ ഓര്‍ഗനൈസേഷന്‍സ് (ഇഅഒഛ). ബംഗളൂരുവിലെ ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡ് ഹോസ്പിറ്റല്‍ മികച്ച ക്വാളിറ്റി പ്രൊമോഷന്‍ കേന്ദ്രങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടു. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ദ്വിദിനങ്ങളിലായി നടന്ന സമ്മേളനത്തില്‍ വിവിധ സംസ്ഥാപനങ്ങളില്‍ നിന്നുള്ള മുന്നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. സി.എ.എച്ച്.ഒ സൗത്ത് സോണുമായി സഹകരിച്ച് നടന്ന പരിപാടി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യപരിപാലനത്തില്‍ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നൂതനാശയങ്ങളിലും രീതികളിലും ശ്രദ്ധകേന്ദ്രീകരിച്ച്, ഫാക്കല്‍റ്റികളും അഡ്മിനിസ്റ്റര്‍മാരും ചേര്‍ന്ന് ശില്പശാലയും ഒരു മുഴുവന്‍ ദിന കോണ്‍ഫറന്‍സും അവതരിപ്പിച്ചു. ദക്ഷിണേന്ത്യയിലുടനീളമുള്ള ആശുപത്രികളില്‍ നിന്ന് വിവിധ വകുപ്പ് നേതാക്കള്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍, ഗുണനിലവാരം, നഴ്സിംഗ്, ക്ലിനിക്ക് എന്നീ വിഭാഗങ്ങളിലുള്ളവര്‍ പങ്കെടുത്തു .
ഇന്ത്യന്‍ ആരോഗ്യമേഖലയില്‍ ഉന്നത ഗുണനിലവാരമുള്ള സംരംഭങ്ങളെ കോഴ്സുകള്‍, വര്‍ക്ക്ഷോപ്പുകള്‍, പരിശീലന പരിപാടികള്‍ തുടങ്ങിയവയിലൂടെ മുന്നോട്ടുനയിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ നോണ്‍ പ്രൊഫിറ്റ് സ്ഥാപനമാണ് സി.എ.എച്ച്.ഒ.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions