അബാക്കസ് ദേശീയ മത്സരം  നാലിന് കൊച്ചിയില്‍ 

മത്സരങ്ങള്‍ ഞായറാഴ്ച രാവിലെ 9.30 മുതല്‍ എറണാകുളം സെന്റ് തെരേസാസ് കോളേജിലാണ് നടക്കുക
കൊച്ചി: സംഖ്യാശാസ്ത്രത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ അതുല്യമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന പതിനെട്ടാമത് എസ്എംഎ അബാക്കസ് നാഷണല്‍ ടാലന്റ്് കോണ്‍ടെസ്റ്റ് ഈ മാസം 4ന് കൊച്ചിയില്‍ സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 3,000ത്തിലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും.കാല്‍ക്കുലേറ്ററുകളെപ്പോലും മറികടക്കുന്ന ഗണിത മികവ് പരീക്ഷിക്കുന്ന മത്സരങ്ങള്‍ ഞായറാഴ്ച രാവിലെ 9.30 മുതല്‍ എറണാകുളം സെന്റ് തെരേസാസ് കോളേജിലാണ് നടക്കുക. അബാക്കസ് മത്സരം, അബാക്കസ് സ്‌കില്‍സ് ഡെമോണ്‍സ്‌ട്രേഷന്‍, 600 വര്‍ഷത്തെ കലണ്ടര്‍ മെമ്മറി ടെക്‌നിക്, ക്യൂബ് മത്സരം, ഹൈ സ്പീഡ് അബാക്കസ് ഓറല്‍ മത്സരം എന്നിവ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടക്കും. വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്ന് എസ്എംഎ അബാക്കസ് ചെയര്‍മാന്‍ സുരേഷ് ബാബു അറിയിച്ചു. അബാക്കസ് മേളയുടെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 3 ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. സി ബി എസ് ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കുസാറ്റ് ഗണിതശാസ്ത്ര വിഭാഗം മുന്‍ പ്രൊഫസര്‍ ഡോ. അംബാട്ട് വിജയകുമാര്‍ മുഖ്യാതിഥിയായിരിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു