ആഗസ്റ്റ് രണ്ടിന് ബോള്‍ഗാട്ടി ജംഗ്ഷനില്‍ രാവിലെ 09.30 ന് ആരംഭിക്കുന്ന സമരം ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും
കൊച്ചി: ദുരിത യാത്രയ്‌ക്കെതിരെ അധികാരികള്‍ കണ്ണ് തുറക്കുക, വിഷയത്തില്‍ ഹൈക്കോടതി ഇടപെടുക. എറണാകുളം ബോള്‍ഗാട്ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ ടി ആര്‍ ദേവന്റെ ഒറ്റയാള്‍ കിടപ്പു സമരം. ആഗസ്റ്റ് രണ്ടിന് ബോള്‍ഗാട്ടി ജംഗ്ഷനില്‍ രാവിലെ 09.30 ന് ആരംഭിക്കുന്ന സമരം ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും കൊടുങ്ങല്ലൂര്‍ പറവൂര്‍ ഭാഗത്തുനിന്ന് വൈപ്പിന്‍ കര വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങളും പറവൂര്‍ ഭാഗത്തുനിന്ന് വരാപ്പുഴ. കണ്ടെയ്‌നര്‍ റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ ഹൈക്കോടതി ജംഗ്ഷനില്‍ നിന്ന് പറവൂര്‍ വൈപ്പിന്‍ കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും ഒരുമിച്ച് ബോര്‍ഡ് ജംഗ്ഷനില്‍ എത്തുമ്പോള്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെടുകയാണ് ചില ദിവസങ്ങളില്‍ ഹൈക്കോടതി ജംഗ്ഷനില്‍ നിന്ന് ഉദ്ദേശം നാല് കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള കാളമുക്ക് ജംഗ്ഷനില്‍ എത്താന്‍ ഒരു മണിക്കൂറിലേറെ സമയം വേണ്ടിവരുന്നു.
വൈപ്പിലേക്കുള്ള രണ്ടാമത്തെ പാലം അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി പൊളിച്ചിട്ട് മാസങ്ങളായി ഇതേ തുടര്‍ന്നു ബോള്‍ഗാട്ടി ജംഗ്ഷനില്‍ രാവിലെയും വൈകിട്ടും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കില്‍ രോഗികളുമായിഎത്തുന്ന ആംബുലന്‍സുകള്‍ ആശുപത്രിയില്‍ പോകാന്‍ വേണ്ടിവരുന്ന സാധാരണക്കാര്‍. തൊഴിലിനും വിദ്യാഭ്യാസത്തിനുമായി നഗരത്തിലേക്ക് പ്രവേശിക്കുന്ന ജനങ്ങള്‍ തുടങ്ങി ഈ റോഡിലൂടെ യാത്ര ചെയ്യുന്ന മുഴുവന്‍ ജനങ്ങള്‍ക്കും ബോള്‍ഗാട്ടി ജംഗ്ഷന്‍ തീരാദുരിതമായി മാറിയിരിക്കുകയാണ്. രാവിലെ 7 മണി മുതല്‍ ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് 11 മണി വരെയും വൈകിട്ട് അഞ്ചുമണിക്ക് ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് രാത്രി പത്തുമണിവരെയും തുടരുകയാണ് ഈ സമയങ്ങളില്‍ കരുക്കില്‍പ്പെടുന്ന വാഹനങ്ങളുടെ നീണ്ട നിര ഹൈക്കോടതി ജംഗ്ഷന്‍ വരെ നീളുകയാണ്. ഗതാഗതക്കുരുക്കിന് പരിഹാരം കാണേണ്ട ജിഡ ഉള്‍പ്പെടെയുള്ള അധികാര കേന്ദ്രങ്ങള്‍ മൗനം തുടരുന്ന സാഹചര്യത്തിലാണ് സമരവുമായി താന്‍ രംഗത്തിറങ്ങുന്നതെന്ന് ടി.ആര്‍ ദേവന്‍ വ്യക്തമാക്കി.

