സിനിമയില്‍ ‘ തുടക്കം ‘ കുറിയ്ക്കാന്‍ വിസ്മയ മോഹന്‍ലാല്‍

ജൂഡ് ആന്റണിയുടെ തുടക്കം എന്ന സിനിമയിലൂടെയാണ് വിസ്മയ മോഹന്‍ലാല്‍ അഭിനയ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
കൊച്ചി: പ്രണവിന് പിന്നാലെ നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും സിനിമയിലേക്ക്. ജൂഡ് ആന്റണിയുടെ തുടക്കം എന്ന സിനിമയിലൂടെയാണ് വിസ്മയ മോഹന്‍ലാല്‍ അഭിനയ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയപ്പെട്ട മായക്കുട്ടി ‘ തുടക്കം ‘ സിനിമയോടുളള ആജീവനാന്ത പ്രണയത്തിന്റെ ആദ്യ ചുവട് വെയ്പ്പാകട്ടെ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.  ‘ എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക് എല്ലാ പ്രാര്‍ത്ഥകളും  ഒരു മികച്ച തുടക്കം നേരുന്നുവെന്ന് ആശംസയോടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു