രണ്‍വീര്‍ സിംഗ് സ്‌കോഡയുടെ ആദ്യ ബ്രാന്‍ഡ് സൂപ്പര്‍സ്റ്റാര്‍ 

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ആദ്യത്തെ ബ്രാന്‍ഡ് സൂപ്പര്‍സ്റ്റാര്‍ ആയി രണ്‍വീര്‍ സിങ്ങിനെ പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നതായി സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജനേബ പറഞ്ഞു.

 

മുംബൈ: സ്‌കോഡ ഓട്ടോ ഇന്ത്യ കൈലാഖില്‍ നിന്നുള്ള ആദ്യ സബ്-4 മീറ്റര്‍ എസ്യുവി അവതരിപ്പിച്ചതിന് പിന്നാലെ രണ്‍വീര്‍ സിങ്ങിനെ ബ്രാന്‍ഡ് സൂപ്പര്‍സ്റ്റാറായി പ്രഖ്യാപിച്ചു. സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ആദ്യത്തെ ബ്രാന്‍ഡ് സൂപ്പര്‍സ്റ്റാര്‍ ആയി രണ്‍വീര്‍ സിങ്ങിനെ പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നതായി സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജനേബ പറഞ്ഞു.യൂറോപ്പിന് പുറത്ത് സ്‌കോഡയുടെ പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യ. 2026 ആകുമ്പോഴേക്കും പ്രതിവര്‍ഷം 100,000 കാറുകള്‍ വില്‍ക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. നിലവിലുള്ള 277 വില്‍പ്പന, സേവന ടച്ച്‌പോയിന്റുകളില്‍ നിന്ന് ബ്രാന്‍ഡ് അതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും 2025 അവസാനത്തോടെ 350 ടച്ച്‌പോയിന്റുകള്‍ ലക്ഷ്യമിടുന്നു.

ബ്രാന്‍ഡ് സൂപ്പര്‍സ്റ്റാറിനെ അവതരിപ്പിക്കുന്ന സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ഫെബ്രുവരി 25 ന് പ്രീമിയര്‍ ചെയ്യും. അതില്‍ രണ്‍വീര്‍ സിംഗ് കൈലാഖിനൊപ്പം അഭിനയിക്കും. മാര്‍ച്ച് അവസാനം ഒരു ബ്രാന്‍ഡ് കേന്ദ്രീകൃത ചിത്രം ആസൂത്രണം ചെയ്യുന്നതിനെ തുടര്‍ന്ന്, ആരാധകര്‍ക്കും ഉപഭോക്താക്കള്‍ക്കും വര്‍ഷാവസാനം രണ്‍വീര്‍ സിങ്ങിനെയും സ്‌കോഡ ഓട്ടോ ഇന്ത്യയുടെ മാനേജ്‌മെന്റിനെയും കാണാനുള്ള അവസരം ലഭിക്കും. സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ആദ്യ ബ്രാന്‍ഡ് സൂപ്പര്‍സ്റ്റാര്‍ ആകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് രണ്‍വീര്‍ സിംഗ് പറഞ്ഞു.

 

Spread the love