കാന്‍ഡിയര്‍ ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് ഖാന്‍ 

കാന്‍ഡിയറിന്റെ സാന്നിദ്ധ്യം രാജ്യത്തെമ്പാടുമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ നിയമനം.
കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സിന്റെ ലൈഫ്‌സ്‌റ്റൈല്‍ ആഭരണ ബ്രാന്‍ഡായ കാന്‍ഡിയറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ നിയമിച്ചു കാന്‍ഡിയറിന്റെ സാന്നിദ്ധ്യം രാജ്യത്തെമ്പാടുമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ നിയമനം. ജീവിതശൈലിയുമായി യോജിക്കുന്ന വ്യക്തിത്വം പ്രകടിപ്പിക്കുന്ന, ഓരോ അവസരത്തിനും അനുയോജ്യമായ ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ രൂപപ്പെട്ടുവരികയാണെന്ന് കാന്‍ഡിയര്‍ ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. ഭാവപ്രകടനത്തിനും സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കുന്നതിനും താത്പര്യമുള്ള ഡിജിറ്റല്‍ രംഗത്ത് വ്യാപൃതരായ ജെന്‍ സീ തലമുറയുടെ താത്പര്യങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ക്കായാണ് കാന്‍ഡിയര്‍ അവതരിപ്പിക്കുന്നത്. സാംസ്‌കാരികമായും കാലാതീതമായ സ്വീകാര്യതയിലും വൈകാരികമായ ബന്ധത്തിലും ഞങ്ങളുടെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്ന വ്യക്തിത്വമാണ് ഷാരൂഖ് ഖാന്‍.

തലമുറകളെ കൂട്ടിയിണക്കുന്നതിന് അനുയോജ്യവുമായ താരവുമാണ്. ആഭരണങ്ങള്‍ അണിയുക എന്നതിനപ്പുറം വ്യക്തിഗത പ്രകടനത്തിനും വ്യക്തിത്വത്തിനും അനുയോജ്യമായ കാന്‍ഡിയര്‍ ആഭരണങ്ങളെ അവതരിപ്പിക്കുവാന്‍ ഷാരൂഖ് ഖാന്റെ സാന്നിദ്ധ്യം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.ആഭരണങ്ങള്‍ എപ്പോഴും സ്‌നേഹവും ഓര്‍മകളും വ്യക്തിത്വവും ശക്തമായി പ്രകടിപ്പിക്കുന്നവയാണെന്ന് കാന്‍ഡിയര്‍ ബ്രാന്‍ഡ് അംബാസിഡര്‍ ഷാരൂഖ് ഖാന്‍ പറഞ്ഞു. കല്യാണ്‍ ജൂവലേഴ്‌സിന്റെ ഭാഗമായ കാന്‍ഡിയറുമായി സഹകരിക്കുന്നത് ഏറെ ആവേശകരമാണ്. ആളുകള്‍ ആഭരണങ്ങള്‍ എങ്ങനെ അണിയുന്നു, സമ്മാനമായി നല്കുന്നു എന്നിവയെക്കുറിച്ചുള്ള ആധുനികവും നവീനവുമായ കാഴ്ചപ്പാടുകള്‍ കാന്‍ഡിയറിനുണ്ട്. അത് മനോഹരവും പ്രസക്തവും ഒരോ നിമിഷത്തിന്റെയും അര്‍ത്ഥം ആഘോഷിക്കുന്നവരോട് സംവദിക്കുന്നതുമാണെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു