ജി.ആര്‍ ഗായത്രി
കൊച്ചി: സിനിമയില്‍ എത്രകാലം ഇങ്ങനെ നില്‍ക്കാന്‍ പറ്റുമെന്ന് അറിയില്ലെന്നും അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതു കൊണ്ടുള്ള സമ്മര്‍ദ്ദങ്ങളുണ്ടെന്നും നടി മാല പാര്‍വ്വതി പറഞ്ഞു. നടനും, സംവിധായകനുമായ ജോയ് കെ മാത്യു ചെയര്‍മാനായ ഗ്ലോബല്‍ മലയാളം സിനിമ നിര്‍മ്മിക്കുന്ന ആദ്യ രണ്ട് മലയാള സിനിമകളില്‍ ഒന്നിന്റെ ടൈറ്റില്‍ റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു മാല പാര്‍വ്വതി. ഞാന്‍ സൈക്കോളജിയാണ് പഠിച്ചത് എങ്കിലും സിനിമാരംഗമാണ് എന്റെ പ്രവര്‍ത്തന മേഖല.
ഞാന്‍ ഒരു സാധാരണ സ്ത്രീയാണ്, എയ്ഞ്ചല്‍ ആയ ഒരു വ്യക്തിത്വം തനിക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നില്ല.എല്ലാവരുടെയും ഉള്ളില്‍ നന്മയും, തിന്മയും ഒക്കെയുണ്ട്, ആണിലും,പെണ്ണിലും ഉണ്ട്. ഒരു നന്മ മരം അങ്ങനെ ഒന്നില്ല. അതുകൊണ്ടാണ് നമുക്കൊക്കെ അഭിനയിക്കാനും പറ്റുന്നത്.നമ്മുടെ തലച്ചോറില്‍ തന്നെ പുലിയും, പൂച്ചയും, മുയലും, സിംഹവും, പാമ്പും ഒക്കെ ഉണ്ട്. ഇതിനെയൊക്കെ കണ്ടെത്തിയാണ് നമ്മള്‍ പലപ്പോഴും കഥാപാത്രങ്ങളെയൊക്കെ അവതരിപ്പിക്കുന്നതെന്നും മാലാ പാര്‍വ്വതി പറഞ്ഞു.